നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡാമുകളെ എതിര്‍ക്കുന്നത് ഫാഷനായി മാറി; പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി

  ഡാമുകളെ എതിര്‍ക്കുന്നത് ഫാഷനായി മാറി; പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി

  മലമ്പുഴ ഡാമില്ലായിരുന്നെങ്കില്‍ പാലക്കാടിന്റെ അവസ്ഥ എന്താകുമായിരുന്നു?

  മന്ത്രി കെ കൃഷ്ണൻകുട്ടി

  മന്ത്രി കെ കൃഷ്ണൻകുട്ടി

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: ഡാമുകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രളയത്തെ നിയന്ത്രിക്കാന്‍ ഡാമുകള്‍ അനിവാര്യമാണ്. ഡാമുകളെ എതിര്‍ക്കുന്നത് ചിലര്‍ക്ക് ഫാഷനായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

  പരിസ്ഥിതി പ്രവര്‍ത്തകര്‍ വസ്തുത മനസ്സിലാക്കാതെയാണ് ഡാമുകളെ കണ്ണടച്ച് എതിര്‍ക്കുന്നത്. മലമ്പുഴ ഡാമില്ലായിരുന്നെങ്കില്‍ പാലക്കാടിന്റെ അവസ്ഥ എന്താകുമായിരുന്നു? പറമ്പിക്കുളം ഡാം ഇല്ലായിരുന്നെങ്കില്‍ തൃശൂരും ചാലക്കുടിയുമെല്ലാം മഴക്കാലത്ത് പ്രളയത്തില്‍ മുങ്ങുമായിരുന്നു.

  ALSO READ: ട്രാഫിക് നിയന്ത്രണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാൻ കച്ചവടം ഉറപ്പിച്ചു; പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി ചെന്നിത്തല

  അട്ടപ്പാടിയുടെ കിഴക്കന്‍ മേഖലയില്‍ ഡാം നിര്‍മ്മാണം പരിഗണനയിലുണ്ട്. ഭവാനിപ്പുഴയ്ക്ക് കുറുകെ ഡാം നിര്‍മ്മിക്കുന്നതിന്റെ ഡിപിആര്‍ തയ്യാറായിട്ടുണ്ട്. നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി.

  വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. സംഭരണശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ല. നിലവിലുള്ള ഡാമുകളെ എല്ലാ കൃഷിക്കും വെള്ളമെടുക്കാന്‍ കഴിയുന്ന വിധത്തില്‍ പുന:ക്രമീകരിക്കേണ്ടതുണ്ട്.

  നിലവില്‍ നെല്‍കൃഷിക്ക് ജലമെടുക്കാന്‍ കഴിയുന്ന രീതിയിലാണ് കേരളത്തിലെ ഡാമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഇത് മാറേണ്ടതുണ്ടെന്നും മന്ത്രി.
  Published by:Anuraj GR
  First published: