തിരുവനന്തപുരം: കെഎസ്എഫ്ഡിസി(KSFDC) നിര്‍മ്മിക്കുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മത്തിനിടെ വേദിയിലും സദസ്സിലും ചിരിപടര്‍ത്തി മന്ത്രിമാരുടെ സംസാരം. പട്ടികക്ഷേമ വകുപ്പ് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചെങ്കിലും അഭിമാനത്തോടെ വകുപ്പ് ഏറ്റെടുത്തു എന്ന മന്ത്രി കെ രാധകൃഷ്ണന്റെ(Minister K Radhakrishnan) പരാമര്‍ശമാണ് മന്ത്രിമാര്‍ തമ്മിലുള്ള സംഭാഷണത്തിന് തിരികൊളുത്തിയത്.
പരാതിയുണ്ടെങ്കില്‍ വകുപ്പ് മാറ്റിയെടുക്കാമെന്നായിരുന്നു മന്ത്രി രാധാകൃഷ്ണന് മന്ത്രി ആന്റണി രാജുവിന്റെ മറുപടി. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ കുടുക്കില്‍ നിന്ന് ഊരാനുള്ള ശ്രമമാണെന്ന് മന്ത്രി സജി ചെറിയാന്റെ കമന്റ്. തന്നെ പെടുത്താന്‍ നോക്കേണ്ടെന്ന് മന്ത്രി രാധാകൃഷ്ണന്റെ മറുപടി എത്തിയതോടെ വേദിയിലും സദസ്സിലും ചിരയുയര്ന്നു.
മാധ്യമപ്രവര്‍ത്തകനായ വി.എസ്. സനോജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരിക്' എന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മമാണ് കലാഭവന്‍ തിയേറ്ററില്‍ നടന്നത്. അരുണ്‍ ജെ. മോഹന്‍ സംവിധാനംചെയ്യുന്ന 'പിരതി' ആണ് രണ്ടാമത്തെ ചിത്രം. ഒരോ സിനിമയ്ക്കും ഒന്നരക്കോടി രൂപ വീതമാണ് കെ.എസ്.എഫ്.ഡി.സി. മുടക്കുന്നത്.
ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെടെയുടെയുള്ള വിഭാഗങ്ങള്‍ക്ക് അടുത്തവര്‍ഷംമുതല്‍ സഹായധനം നല്‍കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
കെ.എസ്.എഫ്.ഡി.സി. ചെയര്മാന് ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ഭാഗ്യലക്ഷ്മി, പട്ടികക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സിനിമകള്‍ തെരഞ്ഞെടുത്ത ജൂറി അംഗമായ സംവിധായകന് ഡോ. ബിജു, വി.എസ്. സനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.