• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സർക്കാരിന് ദുരുദ്ദേശമില്ല; ശബരിമലയിലെ വിവാദ നിര്‍ദേശം പിന്‍വലിക്കും'; മന്ത്രി കെ. രാധാകൃഷ്ണന്‍

'സർക്കാരിന് ദുരുദ്ദേശമില്ല; ശബരിമലയിലെ വിവാദ നിര്‍ദേശം പിന്‍വലിക്കും'; മന്ത്രി കെ. രാധാകൃഷ്ണന്‍

സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദേശമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • Share this:
    ശബരിമല: കേരള പൊലീസിന് ശബരിമലയിൽ നൽകിയ പൊതു നിർദേശങ്ങൾ പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ. നിർദേശങ്ങൾ വിവാദമായതോടെയാണ് തീരുമാനം. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദേശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസുകാർക്ക് നൽകിയ ബുക്ക്ലെറ്റില്‍ സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.

    Also Read-'ശബരിമലയിൽ പോലീസിന് നൽകിയ വിവാദ നിർദേശം മുളയിലെ നുള്ളുന്നതാണ് നല്ലത്'; കെ സുരേന്ദ്രൻ

    മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തിൽ ആഭ്യന്തരവകുപ്പ് ഡ്യൂട്ടിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായി നിർദേശങ്ങള്‍ എന്ന പേരിൽ ബുക്ക്ലെറ്റ് വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: