• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചാലക്കുടി പുഴയിൽ ശക്തമായ ഒഴുക്ക്; തീരത്തുള്ളവർ ഉടൻ മാറണം; മന്ത്രി കെ രാജൻ

ചാലക്കുടി പുഴയിൽ ശക്തമായ ഒഴുക്ക്; തീരത്തുള്ളവർ ഉടൻ മാറണം; മന്ത്രി കെ രാജൻ

പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് വലിയ അളവിൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്നുണ്ട്.

  • Share this:
    തൃശൂർ: ചാലക്കു‌ടി പുഴയിലെ ശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യു മന്ത്രി കെ രാജൻ. തീരുത്തുള്ളവർ അടിയന്തരമായി മാറിതാമസിക്കണമെന്ന് മന്ത്രി ആവശ്യപ്പട്ടു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് വലിയ അളവിൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്നുണ്ട്.

    ചാലക്കുടി പുഴയിലേക്ക് ഒഴുക്ക് കൂടുന്നതിന്റെ സാഹചര്യത്തിലാണ് സർക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര നിർദേശം. 17480 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്കത്തുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ള മുഴുവൻ പേരയും ഒഴിപ്പിക്കും. തീരങ്ങളിൽ താമസിക്കുന്നവരെയും ലയങ്ങളിൽ താമസിക്കുന്നവരെയു ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാർപ്പിക്കുന്നുണ്ട്.

    Also Read-വൈകിട്ടോടെ കൂടുതൽ വെള്ളം ഒഴുകിയെത്തും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

    ഓഗസ്റ്റ് നാല് വവര മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും വിലക്ക് ലംഘിച്ച് പോവുന്നത് ശ്രദ്ധയിൽപ്പട്ടിട്ടുണ്ടെന്നും അത് പാടില്ലന്നും മന്ത്രി പറഞ്ഞു. എൻഡിആർഎഫിന്റ പത്ത് സംഘങ്ങൾ സംസ്ഥാനത്ത് സജ്ജമാണ്. 191 ദുരിതാശ്വാസ ക്യാമ്പുകളിലായി 5649 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.

    നേവി, എയര്‍ഫോഴ്‌സ്, ആര്‍മി, ബോര്‍ഡര്‍ പോലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റെ റെസ്‌ക്യൂ തുടങ്ങിയവയെല്ലാം സജ്ജമാണ്. വീടുകളിലേയും ഫാമുകളിലേയും മൃഗങ്ങളെ കൂടി മാറ്റാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

    Rains LIVE| മഴ കനക്കും; എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

    മലമ്പ്രദേശങ്ങളില്‍ കൂടിയുള്ള യാത്ര നിയന്ത്രിക്കണം. അത് അപകടകരമാണ്. വ്യാജപ്രചാരണങ്ങള്‍ നടത്തരുത്. ജനങ്ങള്‍ എല്ലാത്തരത്തിലും സഹകരിച്ചാല്‍ മാത്രമേ പ്രതിസന്ധിയെ ഫലവത്തായി നേരിടാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
    Published by:Jayesh Krishnan
    First published: