• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയത്തിനിടെ ജര്‍മ്മനിക്കു പറന്ന മന്ത്രി രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന


Updated: August 28, 2018, 8:07 PM IST
പ്രളയത്തിനിടെ ജര്‍മ്മനിക്കു പറന്ന മന്ത്രി രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന

Updated: August 28, 2018, 8:07 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയ്ക്കിടെ ജര്‍മ്മനിയിലേക്കു പറന്ന വനം വകുപ്പ് മന്ത്രി കെ രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന. മന്ത്രിയുടെ നടപടി അനുചിതമെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവ് വലയിരുത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

വിദേശ യാത്ര നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് അദ്ദേഹം ജര്‍മനിയില്‍ പോയത്. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിയിരുന്നു. എന്നാല്‍ പ്രളയ സമയത്ത് അത്തരമൊരു യാത്ര നടത്തിയത് ശരിയായില്ല.

പാര്‍ട്ടി ആവശ്യങ്ങള്‍ക്കല്ലാതെ സി.പി.ഐയുടെ ഒരു മന്ത്രിയും വിദേശത്തു പോകേണ്ടെന്നു തീരുമാനിച്ചു. മന്ത്രിയായിരിക്കുന്നത് കേരളത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാനാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിദേശത്തേക്കു പോയ വിവരം അറിഞ്ഞയുടന്‍ അദ്ദേഹത്തോടു തിരികെ വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യാത്രയ്ക്ക് പാര്‍ട്ടിയുടെ അനുമതി വാങ്ങിയത് ഒരു മാസം മുന്‍പാണ്. അതിനു ശേഷമാണ് പ്രളയം ഉണ്ടായത്. ആ സമയത്ത് പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണമായിരുന്നു. ആ ഔചിത്യം അദ്ദേഹം കാണിച്ചില്ലെന്നും കാനം പറഞ്ഞു.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍