'നൊബേൽ ജേതാവിനെ തടഞ്ഞത് ആരായാലും കർശന നടപടി; പൊലീസിന് നിർദ്ദേശം നൽകി'; മന്ത്രി കടകംപള്ളി

വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്നും പണിമുടക്കുകളിൽ നിന്നും ഒഴിവാക്കുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻപ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായതാണ്.

News18 Malayalam | news18
Updated: January 8, 2020, 7:28 PM IST
'നൊബേൽ ജേതാവിനെ തടഞ്ഞത് ആരായാലും കർശന നടപടി;  പൊലീസിന് നിർദ്ദേശം നൽകി'; മന്ത്രി കടകംപള്ളി
കടകംപള്ളി സുരേന്ദ്രൻ
  • News18
  • Last Updated: January 8, 2020, 7:28 PM IST
  • Share this:
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിനത്തിൽ നൊബേൽസമ്മാന ജേതാവും ഭാര്യയും സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മൈക്കിൾ ലെവിറ്റിനെ തടഞ്ഞതിന് പിന്നിൽ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നൊബേൽ സമ്മാനജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്.

സംസ്ഥാന സർക്കാരിന്‍റെ അതിഥിയായാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായി അദ്ദേഹം കേരളത്തിലെത്തിയത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്നും പണിമുടക്കുകളിൽ നിന്നും ഒഴിവാക്കുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻപ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായതാണ്. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഇന്നത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതുമാണ്.

ഈ സാഹചര്യത്തിൽ അതിന് വിരുദ്ധമായി പ്രവർത്തിച്ചത് ആരായാലും സാമൂഹ്യവിരുദ്ധർ എന്ന് മാത്രമേ വിശേഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. സംയുക്ത സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി സംഘടനകൾ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Published by: Joys Joy
First published: January 8, 2020, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading