വൈക്കം ക്ഷേത്രത്തില്‍ പട്ടികജാതിയിൽപ്പെട്ട മേൽശാന്തിയെ ഒഴിവാക്കിയതിനെതിരെ മന്ത്രി

News18 Malayalam
Updated: November 22, 2018, 11:59 AM IST
വൈക്കം ക്ഷേത്രത്തില്‍ പട്ടികജാതിയിൽപ്പെട്ട മേൽശാന്തിയെ ഒഴിവാക്കിയതിനെതിരെ മന്ത്രി
കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: വൈക്കത്തഷ്ടമി സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയെ ഒഴിവാക്കിയ ദേവസ്വം നടപടിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കപ്പെട്ട മേല്‍ശാന്തി ജീവനെ ഉടന്‍ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കണമെന്ന് മന്ത്രി ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ട്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ജീവനെ പ്രസാദവിതരണ സെക്ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഉത്സവത്തിന് കൊടിയേറിയശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ ജീവനെ ഒഴിവാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആറ് പട്ടികജാതികാരില്‍ ഒരാളാണ് ജീവന്‍.

First published: November 22, 2018, 11:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading