ആലുവ: ശബരിമലയിൽ ദർശനം നടത്തുന്നതിനായി പമ്പ വരെയെത്തിയ മനിതി സംഘം ഭക്തരാണോ എന്നറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭക്തരെ മറികടന്നൊരു തീരുമാനം സർക്കാരിന് എടുക്കാനാകില്ല. മനിതി ഭക്ത സംഘടനയാണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല നിരീക്ഷക സമിതിക്കെതിരെയും ദേവസ്വം മന്ത്രി രംഗത്തെത്തി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സമിതിക്ക് കഴിയുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. ആ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. സർക്കാരിന്റെ തലയിൽ മാത്രം പ്രശ്നങ്ങൾ കൊണ്ട് വെയ്ക്കാനാവില്ല.
ശബരിമലയുടെ അടിസ്ഥാനസൗകര്യങ്ങൾ ചെയ്യുന്ന കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിരീക്ഷക സമിതി നിയോഗിക്കപ്പെട്ട സാഹചര്യം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി ഉണ്ടായതാണ്. അതുകൊണ്ട് അവർ ഇക്കാര്യത്തിലും മറുപടി പറയേണ്ടതുണ്ട്.
മനീതി ഭക്തസഘടനയാണോ എന്നു എനിക്കറിയില്ല. ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ വരുന്ന സമയമാണ് ഇവരെ മറികടന്നുകൊണ്ട് ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.