ആലുവ: ചെന്നൈയിൽ നിന്നുള്ള മനിതിസംഘത്തിന്റെ ശബരിമല പ്രവേശന കാര്യത്തിൽ ഹൈക്കോടതി നീരിഷകസമിതി തീരുമാനം എടുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹമ ഇങ്ങനെ പറഞ്ഞത്.
ശബരിമലയിലെ വിഷയങ്ങളിൽ മൂന്നംഗ നിരീക്ഷക സമിതിയുടെ നിർദേശപ്രകാരം ആണ് സർക്കാർ പ്രവർത്തിക്കുന്നത്. നിരീക്ഷകസംഘം ഇക്കാര്യം പരിശോധിക്കുമെന്ന് കരുതുന്നു. അവർ എടുക്കുന്ന തീരുമാനം സർക്കാർ നടപ്പാക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.
ഹൈക്കോടതി മേൽനോട്ട സമിതിയംഗങ്ങൾ ശബരിമലയിലുണ്ട്. അവരുടെ നിർദേശം സർക്കാർ നടപ്പാക്കും. സംഘാംഗങ്ങളെ
, അനുനയിപ്പിച്ച് തിരിച്ചയക്കുമോയെന്ന ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.