തൃപ്തിയുടെ വരവിന് പിന്നില്‍ ആര്‍.എസ്.എസ് ആണോയെന്ന് സംശയം: മന്ത്രി കടകംപള്ളി

News18 Malayalam
Updated: November 16, 2018, 1:04 PM IST
തൃപ്തിയുടെ വരവിന് പിന്നില്‍ ആര്‍.എസ്.എസ് ആണോയെന്ന് സംശയം: മന്ത്രി കടകംപള്ളി
കടകംപള്ളി സുരേന്ദ്രൻ
  • Share this:
പത്തനംതിട്ട: ശബരിമലയില്‍ എത്താന്‍ സ്ത്രീകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയതും അതിനെതിരെ രംഗത്തെത്തിയതും ആര്‍.എസ്.എസ് ആണ്. തൃപ്തി ദേശായിയുടെ വരവും അതിന്റെ ഭാഗമായാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു.

ശ്രീധരന്‍ പിള്ളയും രമേശ് ചെന്നിത്തലയും അവരോട് തിരിച്ചു പോകാന്‍ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ. വിമാനത്താവളത്തില്‍ ഒരാളെ തടഞ്ഞു വച്ച് നടത്തുന്ന പ്രതിഷേധം പ്രകൃതമാണെന്നും മന്ത്രി പറഞ്ഞു. തൃപ്തി ഇടതുപക്ഷക്കാരിയല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അവര്‍ ഒരിക്കല്‍ മത്സരിച്ചിട്ടുണ്ട്. ഇേേപ്പാള്‍ ബി.ജെ.പിയുമായാണ് അവരുടെ ബന്ധം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഭട്‌നാവിസുമായി തൃപ്തിക്ക് എന്താണ് ബന്ധം. ആരുടെയും സഞ്ചാര സ്വാതന്ത്ര്യ തടയാന്‍ ആര്‍ക്കും അവകാശമില്ല. വന്നവരോടെല്ലാം നല്ലവാക്ക് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് പൊലീസ് ഇതുവരെ ചെയ്തത്.


വിശ്വാസി സമൂഹത്തെ ഇളക്കിവിട്ട് ബി.ജെ.പി നാടകം നടത്തുകയാണ്. സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ശ്രീധരന്‍ പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി പ്രതിഷേധത്തിനു മുന്നില്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം. വിശ്വാസത്തിന്റെ പേരിലല്ല അവര്‍ പ്രശ്‌നമുണ്ടാക്കുന്നത്. യാഥാര്‍ഥ വിശ്വാസികള്‍ ഈ പ്രചരണത്തില്‍ പെട്ടുപോയി. എങ്ങനെ സമാധാനപരമായി മണ്ഡലകാലം മുന്നോട്ടു കൊണ്ടു പോകാമെന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്ത്രീകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ല. സിപി.എം വിചാരിച്ചാല്‍ തന്നെ 10000 പേരെ എത്തിക്കാനാകും. എന്നാല്‍ സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ല. കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി നടപ്പിലാക്കരുതെന്ന് പറയില്ലെന്ന് ശ്രീധരന്‍ പിള്ളയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. പമ്പയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ല. നിലയ്ക്കലില്‍ ബേസ് ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

First published: November 16, 2018, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading