കണ്ണൂർ: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാർ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 18 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് കണ്ണന്താനത്തിന്റെ വിമർശനമെന്നും കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള ഹൈപവർ കമ്മിറ്റി ആണ് ശബരിമലയിൽ വികസനപ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നായിരുന്നു നിലയ്ക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അൽഫോൻസ് കണ്ണന്താനം പറഞ്ഞത്. ശബരിമലയുടെ വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം എന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.