നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഈശ്വറിന്റേത് രാജ്യദ്രോഹപ്രവർത്തനം: മന്ത്രി കടകംപള്ളി

  രാഹുൽ ഈശ്വറിന്റേത് രാജ്യദ്രോഹപ്രവർത്തനം: മന്ത്രി കടകംപള്ളി

  • Last Updated :
  • Share this:
   കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറും കൂട്ടരും നടത്തിയത് രാജ്യദ്രോഹപ്രവർത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കലാപത്തിന് ഗൂഢാലോചന നടത്തുകയായിരുന്നു. സന്നിധാനത്ത് ചോര ഒഴുക്കാൻ പരിപാടി ഇട്ടിരുന്നു എന്ന് കേൾക്കുമ്പോൾ വിശ്വാസിസമൂഹത്തെ വഞ്ചിക്കാൻ നടത്തിയ നീക്കങ്ങൾ എത്രവലുതായിരുന്നു എന്ന് വ്യക്തമാണ്. സന്നിധാനത്ത് രക്തം ചീന്തി നട അടപ്പിക്കാൻ ആലോചിച്ചിരുന്നുവെന്ന രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ഇതാണെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

   ശബരിമല സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് : കൊച്ചിയില്‍ 75പേര്‍ അറസ്റ്റില്‍   വലിയൊരു യുദ്ധതന്ത്രമായിരുന്നു രാഹുലും കൂട്ടരും ഒരുക്കിയത്. ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനികർ സ്വീകരിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ച് ശബരിമലയെ കളങ്കിതമാക്കുന്നതിനുള്ള പരിശ്രമത്തെയാണ് പൊലീസ് പരാജയപ്പെടുത്തിയത്. പൊലീസിന്റെ ആത്മസംയമനമാണ് അപകടരമായ സാഹചര്യത്തിൽ നിന്ന് ശബരിമലയെ രക്ഷിച്ചത്. ഭാവിയിൽ ഇതാവർത്തിക്കാതിരിക്കണമെങ്കിൽ കർശന നടപടികൾ വേണം. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനല്ല, മറിച്ച് നിക്ഷിപ്ത താൽപര്യം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തുവെന്ന് രാഹുൽ ഈശ്വർ തന്നെ പറഞ്ഞു. കലാപശ്രമവും ആഹ്വാനവും നടക്കുന്ന സംശയമാണ് നേരത്തെ ഉണ്ടായിരുന്നത്. അത് ശരിയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരം വെളിവാക്കപ്പെടേണ്ടതുണ്ട്.

   രാഹുൽ ഈശ്വർ, ബിജെപി, ആർഎസ്.എസ്, സംഘപരിവാർ ശക്തികൾ തുടങ്ങി എല്ലാവരും ഒരമ്മ പെറ്റമക്കളെ പോലെ മതേതരത്വത്തെ കളങ്കപ്പെടുത്താൻ നിന്നവരാണ്. ഇവരെ വേർതിരിച്ചുകാണാൻ കഴിയില്ല. കബളിപ്പിക്കപ്പെട്ട ഭക്തജനങ്ങൾ ഇക്കാര്യങ്ങൾ മനസിലാക്കണം. വളരെ കർശനമായ പരിശോധനയും അന്വേഷണവും അത്യന്താപേക്ഷിതമാണ്. സന്നിധാനത്ത് ചോര ഒഴുക്കാൻ 20പേരെ തയാറാക്കി നിർത്തിയിരുന്നുവെന്നത് എത്ര വൈകൃതമാണ്. അത്തരക്കാരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നത് ശരിയല്ല. പൗരാവകാശത്തിന്റെയും മൗലികാവകാശത്തിന്റേയോ ലംഘനമില്ല ഇതെന്നും മന്ത്രി പറഞ്ഞു.
   First published:
   )}