• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ; ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്ത്': കടകംപള്ളി സുരേന്ദ്രന്‍

'IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ; ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്ത്': കടകംപള്ളി സുരേന്ദ്രന്‍

വിവാദമുണ്ടാക്കുന്നവര് കണ്ണടച്ച്‌ ഇരുട്ടാക്കാന് ശ്രമിക്കുന്നവരാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില് കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടർന്നു നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് പശ്ചാത്തലത്തില്‍ ആൾക്കൂട്ടം കുറയ്ക്കുക എന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഘട്ടംഘട്ടമായി ചലചിത്രമേള സംഘടിപ്പിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും പറഞ്ഞിരുന്നു.

    IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും എന്നാൽ ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കുന്നവര് കണ്ണടച്ച്‌ ഇരുട്ടാക്കാന് ശ്രമിക്കുന്നവരാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

    Also Read ചലച്ചിത്രമേള നാലിടങ്ങളിൽ; സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

    മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

    "IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട.

    IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം....

    Posted by Kadakampally Surendran on Saturday, January 2, 2021


    രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും.", മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
    Published by:user_49
    First published: