'പെട്രോൾ പമ്പ് അടച്ചിടും, വൈദ്യുതി മുടങ്ങും'; പ്രളയകാലത്തെ വ്യാജ വാർത്തകൾക്കെതിരെ സർക്കാർ

കർശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

news18
Updated: August 9, 2019, 7:59 PM IST
'പെട്രോൾ പമ്പ് അടച്ചിടും, വൈദ്യുതി മുടങ്ങും'; പ്രളയകാലത്തെ വ്യാജ വാർത്തകൾക്കെതിരെ സർക്കാർ
News18
  • News18
  • Last Updated: August 9, 2019, 7:59 PM IST
  • Share this:
തിരുവനന്തപുരം: പ്രളയകാലത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്‌ 2005ലെ സെക്‌ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത മൂന്നു ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അവധി ആയിരിക്കുമെന്നുമെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. സർക്കാർ‍തലത്തിൽ സ്ഥിരീകരണമില്ലാത്ത യാതൊരു വിധ സന്ദേശങ്ങളും പ്രചരിപ്പിക്കാതെയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയില്‍ ആഴ്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്‌, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും ഒക്കെ വാട്സപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കാതെയിരിക്കുക.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.
 
First published: August 9, 2019, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading