സി.എം രവീന്ദ്രൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബിനാമിയെന്ന് കെ സുരേന്ദ്രൻ: ആരോപണം തള്ളി മന്ത്രി
സി.എം രവീന്ദ്രൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബിനാമിയെന്ന് കെ സുരേന്ദ്രൻ: ആരോപണം തള്ളി മന്ത്രി
കടകംപള്ളി രവീന്ദ്രന്റെ ബിനാമി ഇടപാടുകളിൽ പങ്കാളിയാണ്. ശരിയായ അന്വേഷണം നടന്നാൽ കടകംപള്ളി സുരേന്ദ്രന്റെ കാര്യം പരുങ്ങലിലാകുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കടകംപള്ളി രവീന്ദ്രന്റെ ബിനാമി ഇടപാടുകളിൽ പങ്കാളിയാണ്. ശരിയായ അന്വേഷണം നടന്നാൽ കടകംപള്ളി സുരേന്ദ്രന്റെ കാര്യം പരുങ്ങലിലാകുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ സുരേന്ദ്രന്റെ ആരോപണം തള്ളി കടകംപള്ളി രംഗത്തെത്തി.
"കെ സുരേന്ദ്രൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണ്. എല്ലായിപ്പോവും സുരേന്ദ്രൻ ചെയ്യുന്നത് ഇതുതന്നെയാണ്. ആ രീതിയിൽ മാത്രം ഇതിനെ കണ്ടാൽ മതി. അതിനപ്പുറം ഗൗരവമുള്ള ആരോപണമല്ല സുരേന്ദ്രന്റേത്" - മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനു പിന്നാലെ രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സി.എം രവീന്ദ്രൻ സത്യസന്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ്. രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോധപൂർവ്വം അല്ലെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.