നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീധരൻപിള്ളക്ക് രാഷ്ട്രീയ ആണത്വം ഇല്ല; 'കലാപത്തിന് ആഹ്വാനം ചെയ്യുന്ന ക്ലിപ്പ്' പുറത്തുവിട്ട് മന്ത്രി കടകംപള്ളി

  ശ്രീധരൻപിള്ളക്ക് രാഷ്ട്രീയ ആണത്വം ഇല്ല; 'കലാപത്തിന് ആഹ്വാനം ചെയ്യുന്ന ക്ലിപ്പ്' പുറത്തുവിട്ട് മന്ത്രി കടകംപള്ളി

  • Last Updated :
  • Share this:
   തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ളക്കെതിരെ നിശിത വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പറ്റിയ തെറ്റ് തുറന്ന് പറയാനുള്ള രാഷ്ട്രീയ ആണത്വം ശ്രീധരൻപിള്ള കാട്ടണമെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

   LIVE- 'ശബരിമല'യിൽ പ്രതിഷേധം; നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച മാർച്ച്

   സുപ്രീംകോടതിയിൽ നിന്ന് യുവതീപ്രവേശന വിധിക്ക് കാരണമായ ഹർജി സമര്‍പ്പിച്ചത് ആർ.എസ്.എസ് ആണെന്ന് തുറന്നുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത ശ്രീധരൻപിള്ള കാണിക്കണം.
   സംഘപരിവാർ ബന്ധമുള്ള പ്രേരണകുമാരി ഉൾപ്പെടെയുള്ള അഞ്ചുപേരാണ് 12 വർഷമായി കേസ് നടത്തിവന്നത്. ഇവരൊക്കെ അറിയപ്പെടുന്ന ആർഎസ്എസുകാരാണ്. ചെയ്താല്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പ് ചോദിക്കൂ. ഇപ്പോഴാണ് വെളിവ് വന്നതെന്നും ഒരു വ്യാഴവട്ടക്കാലം വെളിവില്ലാതെ പ്രവർത്തിക്കുകയായിരുന്നുവെന്നും കേരളത്തിലെ ജനങ്ങളോട് തുറന്നുപറയാൻ ശ്രീധരൻപിള്ള തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.‌

   ശബരിമലയെ തകർക്കാൻ സംഘപരിവാർ ശ്രമം- മുഖ്യമന്ത്രി

   സുപ്രീംകോടതി കേസിൽ സംസ്ഥാന ഗവൺമെന്റ് അങ്ങോട്ട് കക്ഷി ചേർന്നതല്ല. പ്രേരണാകുമാരി കക്ഷി ചേർത്തതാണ്. അതുകൊണ്ടാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടിവന്നത്. കേരളത്തിലെ ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് സത്യവാങ്മൂലം നൽകിയതെന്നും മന്ത്രി പറഞ്ഞു.


   ശബരിമലയിൽ ബി.ജെ.പി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇതു തെളിയിക്കുന്ന ശബ്ദരേഖയും മന്ത്രി പുറത്തുവിട്ടു. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തകർ ഇരുമുടിക്കെട്ടുമായി ഒന്നോ രണ്ടോ പേരായി ഭക്തരുടെ വേഷത്തിൽ സന്നിധാനത്ത് എത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് മന്ത്രി പുറത്ത് വിട്ടത്.

   അക്രമം നടത്തുന്നത് വിശ്വാസികളല്ലെന്ന് ശബരിമല തന്ത്രി

   കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന് പകരം മോദി സർക്കാരിനോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെടുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചെയ്യേണ്ടത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനെ മറികടക്കാൻ സാധിക്കുക കേന്ദ്ര ഗവൺമെന്റിന് മാത്രം. 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്ന് സംസ്ഥാന സർക്കാരിന് പിടിവാശിയില്ല.

   സുപ്രീംകോടതി വിധി നടപ്പാക്കുന്നത് കുറ്റമാകുമോ? ഏത് സംസ്ഥാന ഗവൺമെന്റും ചെയ്യേണ്ട കാര്യമല്ലേ അത്. 400 വർഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ ശനിദേവന്റെ ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിക്കുമായിരുന്നില്ല. മഹാരാഷ്ട്ര ഹൈക്കോടതി 2016 നവംബറിൽ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചു. അവിടത്തെ ബിജെപി ഗവൺമെന്റ് വിധി നടപ്പാക്കുകയാണ് ചെയ്തത്. ആചാരമാണ് നടപ്പാക്കാനാകില്ലെന്ന് അന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്നും മന്ത്രി ചോദിച്ചു. ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണ്.

   ധിക്കാരത്തിന്റെ ഭാഷ തന്റേതല്ല, ശ്രീധരൻപിള്ളയുടേതാണ്. ശബരിമലയെ കലാപഭൂമിയാക്കരുത് എന്ന് വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുകയാണ് താൻ ചെയ്തത്. എത്ര പ്രകോപിപ്പിച്ചാലും ധിക്കാരത്തിന്റെ ഭാഷയുണ്ടാകില്ല. ഗീബൽസിയൻ സിദ്ധാന്തം നടപ്പാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ചില കാര്യങ്ങൾ ഉറക്കെ പറയേണ്ടിവരുന്നത്.

   തുലാമാസ പൂജകൾക്കായി നട തുറക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് വച്ച് അവലോകന യോഗം ചേരണമെന്നത് സുപ്രീംകോടതി വിധി വരുന്നതിന് മുൻപേ എടുത്ത തീരുമാനമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷവും സന്നിധാനത്ത് അവലോകന യോഗം നടന്നിരുന്നു. 2016ൽ താൻ തന്നെ പങ്കെടുത്ത് രണ്ട് യോഗങ്ങൾ നടത്തി. സുപ്രീംകോടതി വിധി വരും മുൻപേ എടുത്ത തീരുമാനം. അല്ലാതെ ബി.ജെ.പി ആരോപിക്കുന്നതിന് യാതൊരുവിധ ഗൂഢാലോചനയുമില്ല. പ്രാദേശിക ഭരണകൂടത്തിന്റെ തലവന്മാരെ വിളിക്കുന്നില്ലെന്ന് കഴിഞ്ഞ യോഗത്തിലേ പരാതി ഉയർന്നിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപന പ്രസിഡന്റുമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നു.

   ബിജെപിയുടെ കള്ളക്കളി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരെ മർദിച്ചതിൽ ക്ഷമാപണം നടത്താൻ പോലും ബിജെപി നേതൃത്വം തയാറല്ല. അക്രമം നടത്തിയത് ബിജെപി- ആർഎസ്എസ് പ്രവർത്തകർ അല്ലെന്നാണ് നേതൃത്വം പറയുന്നത്. അപ്പോൾ നിങ്ങളുടെ പേരിൽ നുഴഞ്ഞുകയറി അക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതിന് ഭക്തരുടെ വേഷത്തിൽ സന്നിധാനത്തെത്തി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}