ഡിവൈ.എസ്.പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി; സനലിന്റെ വീട് സന്ദർശിച്ചു

News18 Malayalam
Updated: November 9, 2018, 8:33 PM IST
ഡിവൈ.എസ്.പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി; സനലിന്റെ വീട് സന്ദർശിച്ചു
  • Share this:
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. സനല്‍കുമാറിന്‍റെ കുടുംബത്തിന് ധന സഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തനിക്കും മകനും സിപിഎമ്മിന്റെ  ഭീഷണി; ഗവർണർക്ക് ആശ ലോറൻസിന്റെ പരാതി

കേസ് അന്വേഷണത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും ഇല്ലെന്നും പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് സേനയ്ക്ക് തീരാകളങ്കമാണ് ഡിവൈ.എസ്.പി ഉണ്ടാക്കിയത്. ആരുമായും ഏത് കക്ഷിയുമായും ബന്ധമുണ്ടായാലും പ്രതിക്കെതിരെ കർശന നടപടിയുണ്ടാകും.

മരണംവരെ ആര് പോറ്റും; മക്കൾക്ക് അമ്മയുടെ ഓഫർ, ഒടുവിൽ ലേലം വിളി

അതേസമയം, സനല്‍ കുമാര്‍ കൊലക്കേസില്‍ സമരം ശക്തമാക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. നീതി കിട്ടുന്നതുവരെ സമരം നടത്തുമെന്നും സനലിന്റെ കുടുംബം പറഞ്ഞു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ കുടുംബം പറഞ്ഞു. ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ന് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സനൽകുമാറിന്‍റെ ബന്ധുക്കളടക്കം പങ്കെടുത്ത മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു.

First published: November 9, 2018, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading