നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല വിശ്വാസികളുടേത്; ആക്ടിവിസ്റ്റുകളുടേതല്ല'

  'ശബരിമല വിശ്വാസികളുടേത്; ആക്ടിവിസ്റ്റുകളുടേതല്ല'

  • Last Updated :
  • Share this:
   തിരുവനന്തപുരം: ആക്ടിവിസ്റ്റുകളുടെ ശക്തിതെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകളായ യുവതികളാണ് സന്നിധാനത്തേക്ക് എത്തിയതെന്ന് മനസിലാക്കിയപ്പോഴാണ് സർക്കാർ ഇടപെട്ടത്. സന്നിധാനത്ത് ആരാധനക്ക് വേണ്ടി ഭക്തരായ ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്. പക്ഷെ ആക്ടിവിസ്റ്റുകളായ ചില ആളുകളാണ് സന്നിധാനത്തേക്ക് പോകാനായി ശ്രമിച്ചതെന്നാണ് ‌മനസിലാക്കിയത്. പതിനായിരക്കണക്കിന് ഭക്തരിൽ യഥാർത്ഥ ഭക്തര്‍ ആരാണെന്ന് മനസിലാക്കാൻ ഗവണ്മെന്റിന് സാധിക്കില്ല. ഒരാൾ മാധ്യമപ്രവർത്തകയാണ്. രണ്ട് ആക്ടിവിസ്റ്റുകളെത്തിയെന്ന അറിഞ്ഞപ്പരോഴാണ് ഇടപെട്ടത്.

   LIVE- വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നോട്ടുപോകാനില്ലെന്ന് ഐ.ജി ശ്രീജിത്ത്

   പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ഇവരുടെ പശ്ചാത്തലം അന്വേഷിക്കാമായിരുന്നു. യുവതികൾ പമ്പയിൽ നിന്ന് യാത്രപുറപ്പെട്ട് കിലോമീറ്ററുകൾ കഴിഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ഉടൻ തന്നെ പൊലീസിന് നിർദേശം നൽകുകയായിരുന്നു.

   യുവതികൾ കയറുന്നത് അറിഞ്ഞില്ലെന്ന് മന്ത്രി കടകപള്ളി

   'വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. അതേസമയം ആക്ടിവിസ്റ്റുകളുടെ ശക്തിതെളിയിക്കാനുള്ള ഇടമായി പവിത്രമായ ശബരിമല മാറാൻ പാടില്ല. നിങ്ങളുടെ ശക്തിതെളിയിക്കാനുള്ള ഇടമായി പുണ്യഭൂമിയെ മാറ്റരുതെന്നാണ് വിനയപൂർവം ആക്ടിവിസ്റ്റുകളോട് പറയാനുള്ളത്. ഇത് ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ പുണ്യഭൂമിയാണ്. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാന്‍ സർക്കാർ ബാധ്യസ്ഥരാണ്.

   സുപ്രീംകോടതിക്ക് മുന്നിൽ നിരവധിപേർ പുനഃപരിശോധനാ ഹർജിയുമായി പോകുന്നുണ്ട്. ഇവിടെ നടക്കുന്ന പ്രതിഷേധം സുപ്രീംകോടതിയുടെ ശ്രദ്ധയിലും വന്നിട്ടുണ്ടാകുും- മന്ത്രി പറഞ്ഞു.
   First published:
   )}