• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാദം പൊളിയുന്നു; മന്ത്രി പങ്കെടുത്തത് ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍

News18 Malayalam
Updated: December 16, 2018, 12:04 PM IST
വാദം പൊളിയുന്നു; മന്ത്രി പങ്കെടുത്തത് ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍
News18 Malayalam
Updated: December 16, 2018, 12:04 PM IST
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഹമ്മദാബാദില്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകര്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്ര സംഘടന വിജ്ഞാന്‍ ഭാരതിയുടെ ഉപവിഭാഗമായ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍.

വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ആദ്യ വരിയായി തന്നെ വിജ്ഞാന്‍ ഭാരതിയുമായുള്ള ബന്ധം വ്യക്തമാക്കിയിട്ടുമുണ്ട്. ആര്‍.എസ്.എസ് സംഘടനയായ വിജ്ഞാന്‍ ഭാരതി നേരിട്ടായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ സഹായം എളുപ്പമാക്കാനായി പിന്നീട് ചുമതല വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന് നല്‍കി. ഈ ഫൗണ്ടോഷനില്‍ വിജ്ഞാന്‍ ഭാരതി നേതാക്കള്‍ മാത്രമേയുള്ളൂ. ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലും ഇത് വ്യക്തമാണ്.

Also Read ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി

Also Read ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതം: കെ.കെ ശൈലജ

അതേസമയം ആയുഷ് മന്ത്രാലയത്തിന്റെ സഹായത്തോടെ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് കേരള സര്‍ക്കാരും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.



വിജ്ഞാന്‍ ഭാരതിയുടെ പരിപാടികളില്‍ നേരത്തെയും വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന കഴിഞ്ഞ കോണ്‍ഗ്രസിലും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പങ്കെടുത്തിരുന്നു.
Loading...

അതേസമയം ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതമെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വിശദീകരിക്കുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസെന്നും മന്ത്രി പറയുന്നു.
First published: December 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...