• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതം: കെ.കെ ശൈലജ

News18 Malayalam
Updated: December 15, 2018, 9:03 PM IST
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതം: കെ.കെ ശൈലജ
  • Share this:
തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ നടക്കുന്ന എട്ടാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള കുപ്രചരണങ്ങളില്‍ നിന്നും പന്‍മാറണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയില്‍ ആണ് പങ്കെടുത്തത്. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്.

2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.

Also Read ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം

പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്.

കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏതു സംസ്ഥാനത്താണോ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. മാത്രമല്ല സിസിആര്‍എഎസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും.

Loading...

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നാഷണല്‍ സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച്ചയും കോ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി പി.എന്‍.രഞ്ജിത്ത് കുമാറുമാണ്. സിഎസ്‌ഐആര്‍, സിസിആര്‍എഎസ് എന്നിവയുടെ അധ്യക്ഷന്‍മാരും കേന്ദ്ര ഗവണ്‍മെന്റ്, ആയുഷ് അഡൈ്വസര്‍ എന്നിവരും ചേര്‍ന്നാണ് നാഷണല്‍ സ്റ്റിയറിങ് കമ്മറ്റി.

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ജനറല്‍ പ്രൊഫസര്‍ കെ.എസ്.ധീമാന്‍ ആണ്.

കോ ചെയര്‍പേഴ്സണ്‍ ഡോ. പി.എം.വാര്യര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി (ഡയറക്ടര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ന്യൂഡല്‍ഹി) എന്നിവരും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പവന്‍കുമാര്‍ ഗോഡ്വര്‍ (നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ)യും ആണ്. ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതായും മന്ത്രി പറഞ്ഞു.

First published: December 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...