നാട്ടറിവുകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ ആയുഷ് കോണ്‍ക്ലേവ് വഴിയൊരുക്കും: മന്ത്രി കെകെ ശൈലജ

പരമ്പരാഗത ചികിത്സാ രീതികള്‍ പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് ആയുഷ് കോണ്‍ക്ലേവിന്റെ ലക്ഷ്യം

News18 Malayalam
Updated: February 15, 2019, 11:06 PM IST
നാട്ടറിവുകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ ആയുഷ് കോണ്‍ക്ലേവ് വഴിയൊരുക്കും: മന്ത്രി കെകെ ശൈലജ
ayush conclave
  • Share this:
തിരുവനന്തപുരം: നാട്ടറിവുകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിലൂടെ സാധ്യമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്ജി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പരമ്പരാഗത ചികിത്സാ രീതികള്‍ പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് ആയുഷ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ഇതിന് ആയുഷ് വകുപ്പിന്റെ സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യ പരിപാലന രംഗത്ത് ആയുഷ് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് കേരളത്തില്‍ രൂപപ്പെട്ട നൂതന ചികിത്സ രീതികളെന്നും മന്ത്രി ശൈലജ പറഞ്ഞു.

Also Read: പീഡന കേസ്: ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരന്‍ അറസ്റ്റില്‍

സംസ്ഥാനത്തെ ആയുര്‍വേദ ഗ്രാമമാക്കി മാറ്റുവാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് പറഞ്ഞ മന്ത്രി ഇതിന്റെ തുടര്‍ച്ചയായി എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
'ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുതിയതായി പത്ത് ഹോമിയോ ആശുപത്രികള്‍ സ്ഥാപിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഭാവിയില്‍ മറ്റു പഞ്ചായത്തുകളിലും പൂര്‍ണമായും ഹോമിയോ ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. യോഗ നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട്, യുനാനി ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വേദ സ്പോര്‍ട്ട് ഹോസ്പിറ്റല്‍ എന്നിവ കേരളത്തിന്റെ പ്രധാനനേട്ടങ്ങളാണ്. കൂടാതെ, കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സമീപം ഇന്റര്‍നാഷണല്‍ ആയുവേര്‍ദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.' ആയുര്‍വേദ ഗവേഷണ സ്ഥാപനം യാഥാര്‍ത്ഥമാകുന്നതോടെ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാകും.

First published: February 15, 2019, 11:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading