നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവം: സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു

  സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവം: സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്തു

  കഴിഞ്ഞ മാർച്ച് 9 ന് മരിച്ച കൗസു നാരായണൻ എന്ന സ്ത്രീയുടെ അഞ്ചു മാസത്തെ വാർദ്ധക്യ കാല പെൻഷനായ 6,100 രൂപ തട്ടിയെടുത്തെന്നാണ് പരാതി.

  കെ.പി സ്വപ്ന

  കെ.പി സ്വപ്ന

  • Share this:
  കണ്ണൂർ: സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പായം സ്വദേശി കെ.പി സ്വപ്നക്കെതിരെയാണ് ഇരിട്ടി പോലീസ് കേസെടുത്തത്. പായം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് എൻ. അശോകന്റെ ഭാര്യയാണ് സ്വപ്ന.

  കഴിഞ്ഞ മാർച്ച് 9 ന് മരിച്ച കൗസു നാരായണൻ എന്ന സ്ത്രീയുടെ അഞ്ചു മാസത്തെ വാർദ്ധക്യ കാല പെൻഷനായ 6,100 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചനാക്കുറ്റം അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വീഴ്ച കണ്ടെത്തിയതോടെ ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജന്റ് സ്ഥാനത്ത് നിന്ന് സ്വപ്നയെ സസ്പെന്റ് ചെയ്തിരുന്നു. പെൻഷൻ വാങ്ങിയവരുടെ വിവരങ്ങൾ എല്ലാം സർക്കാറിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുമുണ്ട്.

  ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൗസു നാരായണന്റെ പെൻഷൻ തുക വിതരണം ചെയ്തതായി രേഖകളിൽ കണ്ടെത്തി. പണം കുടുംബം  ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കിൽ സ്വപ്ന അറിയിച്ചത്. എന്നാൽ പണം ലഭിച്ചിട്ടില്ലന്ന പരാതിയുമായി കൗസുവിന്റെ മകൾ ടി. അജിതയും മരുമകൻ കെ.ബാബുവും രംഗത്തെത്തി.
  You may also like:ആട് കുഴിയിൽ വീണു; രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്; പിന്നെ സംഭവിച്ചത്; Viral Video പങ്കുവെച്ച് അസം ADGP [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] #BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]
  ആദ്യം നടപടിയെടുക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് കേസെടുത്തതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു. മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മാതൃസഹോദരിയുടെ മകളായ പ്രതിക്കെതിരെ കാര്യക്ഷമമായ അന്വേഷണത്തിന് സാധ്യതയില്ലെന്നും  കെ.സുധാകരൻ പറഞ്ഞു. സിപിഎമ്മിലെ പ്രാദേശിക നേതാക്കന്മാർ ഫണ്ട് തട്ടിയെടുക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

  അതേസമയം ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രദേശത്തെ സിപിഎം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് തരത്തിലുള്ള പ്രചരണങ്ങൾ, അടിസ്ഥാനരഹിതമാണെന്നും അത് തള്ളിക്കളയണമെന്നും ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.
  Published by:Naseeba TC
  First published:
  )}