നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഗണേഷ് കുമാറിന്റെ കൊട്ടാരക്കര ഓഫീസ്; 'നിങ്ങൾക്കാണ് ആശയക്കുഴപ്പം'; ധനമന്ത്രി കെ എൻ ബാലഗോപാൽ

    ഗണേഷ് കുമാറിന്റെ കൊട്ടാരക്കര ഓഫീസ്; 'നിങ്ങൾക്കാണ് ആശയക്കുഴപ്പം'; ധനമന്ത്രി കെ എൻ ബാലഗോപാൽ

    പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്കുമാറിന്റെ ഓഫീസ് കൊട്ടാരക്കരയിൽ തുറന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ എൻ ബാലഗോപാൽ

    കെ എൻ ബാലഗോപാൽ, കെ ബി ഗണേഷ് കുമാർ

    കെ എൻ ബാലഗോപാൽ, കെ ബി ഗണേഷ് കുമാർ

    • Share this:
    കൊല്ലം: പത്തനാപുരം എംഎൽഎയായ കെ ബി ഗണേഷ്കുമാറിന്റെ ഓഫീസ് കൊട്ടാരക്കരയിൽ തുറന്ന സംഭവത്തിൽ പ്രതികരണവുമായി സ്ഥലം എംഎൽഎയും ധനമന്ത്രിയുമായ മന്ത്രി കെ എൻ ബാലഗോപാൽ. കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന്റെ കാര്യത്തിൽ നങ്ങൾക്കാണ് ആശയക്കുഴപ്പമെന്നും കേരള കോൺഗ്രസ് ബിയെക്കുറിച്ച് അറിയാവുന്നവർക്ക് കൊട്ടാരക്കരയിലെ ഓഫീസിൽ ആശയക്കുഴപ്പമുണ്ടാകില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ബാലഗോപാൽ മറുപടി നൽകി.

    പത്തനാപുരം എം എൽ എ ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിൽ ഓഫീസ് തുറന്നതിലാണ് രാഷ്ട്രീയ ചർച്ച ഉയർന്നത്. ഏതു രാഷ്ട്രീയ പാർട്ടിക്കാർക്കും ഏതു സമയവും തന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് കടന്നു വരാമെന്ന് കെ ബി ഗണേഷ് കുമാർ മന്ദിര ഉദ്ഘാടന സമയത്ത് പറഞ്ഞിരുന്നു. ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗം മണ്ഡലത്തിൽ സൃഷ്ടിച്ച അസാന്നിധ്യം നികത്തുന്നതിനാണ് കൊട്ടരക്കരയിൽ ഓഫീസ് തുറന്നതെന്നും ഗണേഷ് പറഞ്ഞിരുന്നു.

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഗണേഷ് കുമാർ മണ്ഡലം മാറി പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ കൊട്ടാരക്കരയിൽ ഗണേഷ് എം എൽ എ ഓഫീസ് തുറന്നതിൽ ആശയക്കുഴപ്പമില്ലെന്ന് കെ എൻ ബാലഗോപാൽ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശയക്കുഴപ്പം നിങ്ങൾക്കാണെന്ന് തമാശരൂപേണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. കേരള കോൺഗ്രസ് ബിയുടെ പ്രധാന പ്രവർത്തന കേന്ദ്രമാണ് കൊട്ടാരക്കര. ചരിത്രം അറിയുന്നവർക്ക് അത് വ്യക്തമാണ്. ബാലകൃഷ്ണപിള്ള സ്വന്തം പ്രവർത്തന കേന്ദ്രമാക്കിയതും കൊട്ടാരക്കരയാണ്. അവിടെ കേരള കോൺഗ്രസ് ബി ഒരു പ്രധാന മന്ദിരം സ്ഥാപിച്ചതിൽ ഒരു പ്രശ്നവുമില്ലെന്നും ബാലഗോപാൽ കൊല്ലത്തെ മീറ്റ് ദ പ്രസിൽ പറഞ്ഞു.

    Also Read- 'ഈ വിഷസര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണം'; പാലാ ബിഷപ്പിനെതിരെ ഇ കെ സമസ്ത നേതാവ്

    സംസ്ഥാന വിഹിതമായി നൽകേണ്ട തുക ഓരോ വർഷവും കേന്ദ്ര സർക്കാർ ഗണ്യമായി കുറയ്ക്കുന്നുവെന്നും ധനമന്ത്രി ബാലഗോപാൽ കൂട്ടിച്ചേർത്തു. തൊട്ടു മുൻപ് ലഭിച്ചതിനെക്കാൾ 7000 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. കെ എസ് ആർ ടി സി സ്റ്റാൻഡുകളിലെ മദ്യവില്പന സംബന്ധിച്ച ചർച്ച വിവാദമാക്കേണ്ടതില്ലെന്നും ഒഴിഞ്ഞ കിടക്കുന്ന കടകൾ എങ്ങനെ ലാഭകരമാക്കാമെന്ന ആലോചനകളാണുളളതെന്നും മന്ത്രി പറഞ്ഞു. പണമില്ലാതെ കെഎസ്ആർടിസി എങ്ങനെ മുന്നോട്ടു പോകുമെന്നും കൊല്ലത്ത് നടത്തിയ മീറ്റ് ദ പ്രസ്സിൽ കെ.എൻ ബാലഗോപാൽ ചോദിച്ചു.

    തൊട്ടു മുൻപ് 17,000 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിച്ചത് കഴിഞ്ഞ വർഷം 10,000 കോടിയായി കുറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉയർന്ന തുക സെസായി കേന്ദ്രം പിരിച്ചെടുക്കുന്നു. ഇത് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലെന്നതിനാൽ നികുതിയിൽ മാറ്റം വരുത്താതെ സെസ് ഉയർത്തുകയാണ്. എല്ലാം വിൽക്കുക എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ നയം. മൈതാനങ്ങൾ വരെ വിൽക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തെ അപകടത്തിലാക്കും.

    Also Read- 'നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുന്നു': പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    സംസ്ഥാനത്ത് കിറ്റ് വിതരണം തുടരുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ധനസ്ഥിതിയല്ല പകരം ആവശ്യകത പരിഗണിച്ചാവും കിറ്റ് വിതരണത്തിൽ തീരുമാനം എടുക്കുക -മന്ത്രി വ്യക്തമാക്കി.
    Published by:Rajesh V
    First published:
    )}