ഇ.ഡിയെ ഭയന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മടക്കം; സമസ്ത പ്രസിദ്ധീകരണത്തില്‍ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍
ഇ.ഡിയെ ഭയന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മടക്കം; സമസ്ത പ്രസിദ്ധീകരണത്തില്‍ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍
വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണെന്നും കേന്ദ്രമന്ത്രിമോഹം നടക്കാത്തതിനാലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതെന്നും ജലീല്‍
KT Jaleel
Last Updated :
Share this:
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത പ്രസിദ്ധീകരണത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ അഭിമുഖം. വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണെന്നും കേന്ദ്രമന്ത്രിമോഹം നടക്കാത്തതിനാലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതെന്നും അഭിമുഖത്തില്‍ ജലീല്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സമസ്ത പ്രസിദ്ധീകരണം ലീഗ് വിമര്‍ശനത്തിന് വേദിയൊരുക്കിയതില്‍ രാഷ്ട്രീയ പ്രധാന്യമുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണ്. അവരുമായി ആര് കൂട്ടുകെട്ടുണ്ടാക്കിയാലും തിരുത്തണം. വെല്‍ഫെയര്‍ ബന്ധം മുസ്ലിം ലീഗിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി. കേന്ദ്രമന്ത്രിസ്ഥാനം മോഹിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി ദല്‍ഹിയിലേക്ക് പോയത്. ഇനി കേരളത്തില്‍ വല്ലതും നടക്കുമോയെന്നാണ് കുഞ്ഞാലിക്കുട്ടി നോക്കുന്നത്. എം.പി മാര്‍ക്കെതിരെ നടക്കുന്ന ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ചുള്ള ഭയവും കുഞ്ഞാലിക്കുട്ടിക്കുണ്ട്- അഭിമുഖത്തില്‍ കെ.ടി ജലീല്‍ പറയുന്നു.
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി മാത്രമായി മാറിക്കഴിഞ്ഞു. അസദുദ്ധീന്‍ ഉവൈസിയുടെ പാര്‍ട്ടിപോലും മറ്റ് സംസ്ഥാനങ്ങളിലേക്ക് വളര്‍ന്നു. കുഞ്ഞാലിക്കുട്ടി പാര്‍ട്ടി ദേശീയ ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിന് പുതുതായി ഒരു വാര്‍ഡ് കമ്മിറ്റി പോലും ഉണ്ടാക്കാനായിട്ടില്ല- കെ.ടി ജലീല്‍ വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലീഗ് വിമര്‍ശനത്തിന് സമസ്ത പ്രസിദ്ധീകരണം അവസരമൊരുക്കി നല്‍കിയതില്‍ രാഷ്ട്രീയ പ്രധാന്യമുണ്ട്. അടുത്ത കാലത്തായി ലീഗ് നിയന്ത്രണത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി നില്ക്കാന് സമസ്തയിലെ ഒരു വിഭാഗം ശ്രമിച്ചുവരികയാണ്. എന്നാല്‍ ലീഗുമായി ബന്ധം തുടരണമെന്ന് നിലപാടുള്ള വിഭാഗവും സമസ്തയിലുണ്ട്. ലീഗുമായി ബന്ധമുണ്ടെങ്കിലും സമസ്ത സ്വതന്ത്രസംഘടനയാണെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സത്യധാരയിലെ കെ.ടി ജലീലിന്റെ അഭിമുഖം വന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.