നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരസ്യം അധികച്ചെലവ്; ബന്ധുനിയമനം മാനദണ്ഡപ്രകാരമെന്ന് മന്ത്രി കെ.ടി. ജലീല്‍

  പരസ്യം അധികച്ചെലവ്; ബന്ധുനിയമനം മാനദണ്ഡപ്രകാരമെന്ന് മന്ത്രി കെ.ടി. ജലീല്‍

  KT Jaleel

  KT Jaleel

  • Last Updated :
  • Share this:
   തിരുവനന്തപുരം: ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ കാറ്റപ്പറിത്തിയാണെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ.ടി. ജലീല്‍. യോഗ്യരായ മറ്റാരും ഇല്ലാത്തതിനാല്‍ നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ടു നിയമിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

   അപേക്ഷ ക്ഷണിച്ചുകൊണ്ട് പത്രത്തില്‍ വാര്‍ത്തനല്‍കി. അതേസമയം പരസ്യം നല്‍കുന്നത് അധികച്ചെലവാണെന്നും മന്ത്രി വ്യക്തമാക്കി. തസ്തികയിലേക്ക് അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ല. ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ആവുന്ന പോലെ ശ്രമിക്കാമെന്നും ജലീല്‍ പറഞ്ഞു. ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ല. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയുമൊക്കെ ബന്ധുക്കള്‍ക്ക് ആനുകൂല്യം വേണ്ടെന്നാണോയെന്നും മന്ത്രി ചോദിച്ചു.

   കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ പ്രശ്‌നമുള്ളവരാണ് ആരോപണമുന്നയിച്ചത്. വായ്പ മുടക്കിയവരില്‍ മുസ്‌ലിം ലീഗ് നേതാക്കളുണ്ട്. വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയതു കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ്. പത്രപ്പരസ്യം നല്‍കിയെങ്കിലും ആരെയും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു നിയമനം. ഇന്റര്‍വ്യൂവിന് എത്തിയ ഏഴ് പേരും യോഗ്യരല്ലായിരുന്നു. അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

   ഇതിനു മുമ്പുള്ള ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ നിയമനങ്ങള്‍ പത്രത്തില്‍ പരസ്യം നല്‍കാതെയായിരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡപ്യൂട്ടേഷന്‍ വഴി നിയമനങ്ങള്‍ നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.

   First published: