• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജലീൽ കൂടുതൽ കുരുക്കിലേക്ക്; കുടുംബശ്രീ നിയമനങ്ങളിലും ഇടപെട്ടു


Updated: November 8, 2018, 8:44 AM IST
ജലീൽ കൂടുതൽ കുരുക്കിലേക്ക്; കുടുംബശ്രീ നിയമനങ്ങളിലും ഇടപെട്ടു

Updated: November 8, 2018, 8:44 AM IST
# മുഹമ്മദ് ഷഹീദ്

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ കൂടുതൽ കുരുക്കിലേക്ക്. കുടുംബശ്രീ നിയമനങ്ങളിലും മന്ത്രി ഇടപെടാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. യോഗ്യതയില്ലാത്ത പലരെയും നിയമിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നതായി കുടുംബശ്രീ മുന്‍ ഡയറക്ടര്‍ എന്‍.കെ ജയയുടെ ടെലിഫോണ്‍ സംഭാഷണം ന്യൂസ് 18ന് ലഭിച്ചു.

ബന്ധുനിയമന വിവാദം: അപേക്ഷകരുടെ യോഗ്യതകള്‍ പുറത്ത്‌

കുടുംബശ്രീയിലെ മൂവായിരത്തോളം തസ്തികകളില്‍ നടത്തിയ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്നും യോഗ്യതയില്ലാത്തവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് ആരോപണം. ഈ നിയമനങ്ങളില്‍ മന്ത്രി കെ.ടി ജലീലിലും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടെന്ന് വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കുടുംബശ്രീ മുന്‍ ഡയറക്ടര്‍ എന്‍.കെ ജയ ഉദ്യോഗാര്‍ത്ഥിയുമായി നടത്തിയതാണ് സംഭഷണം.

കെടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
Loading...
മന്ത്രിയുടെ ഓഫീസില്‍ നിന്നു നിര്‍ദേശിച്ചവരെ പട്ടികയില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ശബ്ദരേഖയിൽ പറയുന്നു. മന്ത്രി നേരിട്ട് നിര്‍ദേശിച്ചവരും പട്ടികയില്‍ ഉണ്ടെന്നു മുന്‍ ഡയറക്ടര്‍ പറയുന്നു. നോര്‍ക്ക നിയമനത്തില്‍ തള്ളിയ ആളെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇടപെട്ട് തിരുകിക്കയറ്റിയെന്നും അവർ പറയുന്നു.

കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ വിയര്‍ക്കുമ്പോഴാണ് കുടുംബശ്രീ നിയമനങ്ങളില്‍ മന്ത്രി ഇടപെട്ടുവെന്ന മുന്‍ ഡയരക്ടറുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹറക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍