കോഴിക്കോട്: മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മന്ത്രി കെ.ടി ജലീൽ. തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് നിയമത്തിനും ചട്ടത്തിനും അപ്പുറമായി പരിഗണിച്ചത്. ചട്ടങ്ങളും നിയമങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇതെല്ലാം ചട്ടങ്ങള്‍ക്ക് എതിരാണെങ്കില്‍ മഹാ അപരാധവും തെറ്റുമാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ജലീൽ വ്യക്തമാക്കി. മുക്കത്ത് ബി.പി.മൊയ്തീന് സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആകാശവും ഭൂമിയും പിളര്‍ന്നാലും നിലപാടുകളില്‍ മാറ്റംവരുത്തില്ല. അനധികൃതമായി ആര്‍ക്കും ഒന്നും ചെയ്തുകൊടുക്കേണ്ട. പക്ഷെ അര്‍ഹതപെട്ടത് നിഷേധിക്കരുത്. ഒരു മന്ത്രിയുടെ പക്കല്‍ വരുന്നത് അവസാനത്തെ അത്താണിയെന്ന നിലയിലാണ്. ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കണം. 10-12 വര്‍ഷം ഒരു കോളേജിലെ അദ്ധ്യാപകനായിരുന്നു, ഒരു മന്ത്രി മാത്രമല്ല. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. അന്യായമായൊന്നും വിദ്യാര്‍ത്ഥികള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ന്യായമായത് അവര്‍ക്ക് നല്‍കുക എന്നത് ഒരു ഭരണാധികാരിയുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രി മുക്കത്ത് എത്തിയപ്പോഴും മടങ്ങിയപ്പോഴും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി പ്രതിഷേധിച്ചു. മാർക്ക് ദാന വിവാദത്തിൽ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.