HOME » NEWS » Kerala » MINISTER KT JALEEL SUBMITS PETITION IN HIGH COURT SEEKING STAY ON LOKAYUKTA ORDER

'ലോകായുക്ത വിധി നിയമപരമല്ല, ഉത്തരവ് സ്റ്റേ ചെയ്യണം'; ഹൈക്കോടതിയിൽ മന്ത്രി കെ.ടി. ജലീലിന്റെ ഹർജി

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 12, 2021, 1:21 PM IST
'ലോകായുക്ത വിധി നിയമപരമല്ല, ഉത്തരവ് സ്റ്റേ ചെയ്യണം'; ഹൈക്കോടതിയിൽ മന്ത്രി കെ.ടി. ജലീലിന്റെ ഹർജി
KT Jaleel
  • Share this:
കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടെ തള്ളിയ ആരോപണമാണ് ഇതെന്നതിനാൽ ലോകായുക്ത വിധിക്ക് നിലനിൽപ്പില്ലെന്നാണ് ജലീൽ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെ ടി ജലീല്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വാദമാണ് ജലീൽ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Also Read- ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി

ഹൈക്കോടതിയും ഗവർണറും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കേസിലാണ് ലോകായുക്ത തനിക്കെതിരെ ഗുരുതരമായ വിമർശനം ഉന്നയിച്ചിരിക്കുന്നതെന്ന് കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് നേരത്തെ ഗവർണറും അഭിപ്രായപ്പെട്ടതായി ഹർജിയിൽ പറയുന്നുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നീയമനം നടത്തിയത്. അതിനാൽ ഏകപക്ഷീയമായുള്ള ലോകായുക്ത ഉത്തരവ് റദ്ദാക്കണം. ഹൈക്കോടതി തീരുമാനം എടുക്കും വരെ ലോകായുക്ത ഉത്തരവിൽ തുടർനടപടികൾ ഉണ്ടാകരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read- ലോറിയുടെ പിന്നിലിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീണു: മറ്റൊരു ലോറി കയറി ദാരുണാന്ത്യം

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ ടി ജലീൽ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറൽ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. അദ്ദേഹം സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്താണ് ജലീല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read- പാനൂരിലെ സിപിഎം പ്രവർത്തകൻ രതീഷിനെ മറ്റു പ്രതികൾ കൊന്നു കെട്ടിത്തൂക്കി': കെ സുധാകരൻ

യൂത്ത് ലീഗ് നേതാവ് വി കെ മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചത്. ഇതിനിടെ, ലോകായുക്ത വിധി പകർപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിധയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുക. ഇതിനു ശേഷമായിരിക്കും ലോകായുക്ത ഉത്തരവില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുക.
Published by: Rajesh V
First published: April 12, 2021, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories