തിരുവനന്തപുരം: ബെംഗളുരു മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറണമോ വേണ്ടയോ എന്നത് സി.പി.എം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകാർ ഇത് മനസിലാക്കണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കെ.ടി ജലീലിന്റെ ക്ഷണം ക്ഷണം കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Also Read കെ.ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജലീലിന് നോട്ടീസ് നൽകി. ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
യു.എ.ഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു.
മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Customs case, Enforcement Directorate, Gold Smuggling Case, High court, M Shivasankar arrest, M sivasankar, Sivasankar, Sivasankar arrest, Swapna suresh