വനിതാ മതിലിൽ നിന്നും പിൻമാറിയ നടി മഞ്ജു വാര്യരെ വിമർശിച്ച് മന്ത്രിമാർ. മഞ്ജുവാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതിൽ നടത്തുന്നതെന്ന് മന്ത്രിമാരായ എം എം മണിയും ജെ മെഴ്സികുട്ടിയമ്മയും പറഞ്ഞു. മഞ്ജു പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്ന് എം എം മണി മലപ്പുറത്ത് പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നായിരുന്നു മെഴ്‌സിക്കുട്ടി അമ്മയുടെ വിമർശനം.
വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കിയ നടി മഞ്ജു വാര്യര്‍ പിന്നീട് പിന്മാറിയതിനെതിരെയാണ് മന്ത്രിമാരുടെ വിമർശനം. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
മഞ്ജു വാര്യരെ ആശ്രയിച്ചിട്ടല്ല വനിതാ മതിൽ തീരുമാനിച്ചതെന്ന് എംഎം മണിയും പറഞ്ഞു. അവർ പിൻമാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വൈകുന്നേരത്തോടെ നടി പിന്തുണ പിൻവലിക്കുകയും ചെയ്തു. സർക്കാരിന്റെ ഒട്ടേറെ പരിപാടികളിൽ സഹകരിച്ചിട്ടുണ്ട്. എന്നാൽ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ മുഖം കൈവന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു മഞ്ജുവിന്റെ പിൻമാറൽ പ്രഖ്യാപനം. മഞ്ജുവിന്റെ പിൻമാറ്റം തിരിച്ചറിവാണെന്ന് ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.