നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പശു പാലും ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല'; ബിജെപിക്ക് എംഎം മണിയുടെ പാഠം

    'പശു പാലും ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല'; ബിജെപിക്ക് എംഎം മണിയുടെ പാഠം

    എം.എം മണി

    എം.എം മണി

    • Last Updated :
    • Share this:
      ഇടുക്കി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോല്‍വിയേറ്റ് വാങ്ങിയ ബിജെപിക്കായി പാഠം ഉപദേശിച്ച് മന്ത്രി എം എം മണി. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ, വോട്ട് നല്‍കില്ലെന്ന പാഠമാണ് മണി ഉപദേശിക്കുന്നത്. ബിജെപിക്ക് ഏറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സൂചനയായി കാണണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിനോടും മന്ത്രി പറഞ്ഞു.

      എം എം മണിയുടെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

      #പാഠം #ഒന്ന്:
      #പശു #പാൽ #തരും,#ചാണകവും #മൂത്രവും #തരും
      #പക്ഷേ, #വോട്ട് #തരില്ല !

      മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്. കോൺഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.
      First published: