കണ്ണൂര്‍: തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്. നിലവില്‍ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
Also Read-
വീട്ടിനുമുന്നിൽ നിന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു; മുഖത്തടക്കം പരിക്ക്ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഉത്തരവും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. 152 ബ്ലോക്കുകളില്‍ എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുകയാണ് ഇതില്‍ പ്രധാനം. 30 എണ്ണം ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
Also Read-
കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര് നിരീക്ഷണത്തില്‍
നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേരും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ അടക്കം ജനകീയ പങ്കാളിത്തോടെ കര്‍മപദ്ധതിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയംകൊല്ലം ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.
Also Read-
പാലായിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയെ തെരുവുനായ കടിച്ചുപ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാംപയിന് നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാംപയിന് നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.