• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കേരള സൈന്യം സജ്ജം' ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ മത്സ്യതൊഴിലാളികള്‍ തയ്യാറെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ

രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് നിരവധി മത്സ്യതൊഴിലാളികള്‍ ബന്ധപ്പെടുന്നുണ്ട്

news18
Updated: August 8, 2019, 11:45 PM IST
'കേരള സൈന്യം സജ്ജം' ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ മത്സ്യതൊഴിലാളികള്‍ തയ്യാറെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ
fishermens
news18
Updated: August 8, 2019, 11:45 PM IST
തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികള്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായതായി മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൊല്ലം ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് നിരവധി മത്സ്യതൊഴിലാളികള്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

'മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ സുരക്ഷാ സ്‌ക്വഡുകളില്‍ പരിശീലനം നേടിയ 400 മല്‍സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.' മേഴ്‌സികുട്ടി അമ്മ പറഞ്ഞു.

Also Read: 'രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്' സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഏതു പ്രതിസന്ധിയും നേരിടാന്‍ മത്സ്യ തൊഴിലാളികള്‍ മുന്നോട്ടു വരുമെന്നും വ്യക്തമാക്കി. നേരത്ത കനത്ത മഴയുടെ സാഹചര്യത്തില്‍ ഏതൊരു ചെറിയ പ്രശ്നവും ഗൗരവമായി കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിച്ച് സംസ്ഥാനത്ത് മഴയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടസാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

First published: August 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...