ഇൻകൽ എം ഡി നിയമനത്തിൽ പ്രതിഷേധവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

ക്യാബിനറ്റിൽ ചർച്ച ചെയ്യാതെ രതീഷിനെ നിയമിച്ചതിലെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ വെട്ടിലാകുന്നത് സി പി എമ്മാണ്

news18-malayalam
Updated: November 2, 2019, 3:02 PM IST
ഇൻകൽ എം ഡി നിയമനത്തിൽ പ്രതിഷേധവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ
mercykutty
  • Share this:
കൊല്ലം: ഇൻകൽ എംഡി നിയമനത്തിൽ പ്രതിഷേധവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കെ എ രതീഷിന്റെ നിയമനം മന്ത്രിസഭ അറിഞ്ഞല്ല. രതീഷ് കേസിൽ പ്രതിയെന്നത് വസ്തുതയാണെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ന്യൂസ് 18 നോടാണ് മന്ത്രിയുടെ പ്രതികരണം.

നിയമനം സംബന്ധിച്ച് കടുത്ത ഭിന്നതയാണ് സി പി എമ്മിൽ നിലനിൽക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെ എ രതീഷിനെതിരെ സമരം ചെയ്തവരിൽ മുൻനിരയിലായിരുന്നു മേഴ്സിക്കുട്ടിയമ്മ. കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരിക്കെ അഴിമതി നടത്തിയെന്നതിന്റെ പേരിലായിരുന്നു രതീഷിനെതിരെയുള്ള അന്നത്തെ സമരം. കളങ്കിത വ്യക്തിത്വത്തെ ഇപ്പോൾ ഇൻകൽ എംഡി സ്ഥാനത്തേക്ക് കൊണ്ടുവന്നത് ശരിയല്ലെന്ന പൊതുവികാരം സി പി എം ജില്ലാ ഘടകത്തിൽ ശക്തമാണ്.

Also Read- യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം: പൊലീസ് നടപടിക്കെതിരെ പ്രതിഷേധം

ക്യാബിനറ്റിൽ ചർച്ച ചെയ്യാതെ രതീഷിനെ നിയമിച്ചതിലെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ വെട്ടിലാകുന്നത് സി പി എമ്മാണ്. നിയമനം സർക്കാർ ചർച്ച ചെയ്യണമെന്ന് മന്ത്രി പറയുമ്പോൾ, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന ആരോപണം ഉയരുന്നു.

നിയമനം വിവാദമായിട്ടും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കാര്യമായ എതിർപ്പ് ഉയർത്താത്തത് ശ്രദ്ധേയം. യു ഡി എഫിനും എൽ ഡി എഫിനും ഒരുപോലെ പ്രിയങ്കരനായ കെ എ രതീഷിന്റെ നിയമനത്തിൽ അന്തിമ നിലപാടെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സർക്കാരിനു പുറമേ പ്രവാസി വ്യവസായികൾക്കും പങ്കുള്ള സ്ഥാപനമാണ് ഇൻകെൽ. പഴയ വി എസ് ഗ്രൂപ്പിലെ ശക്തയാണ് മേഴ്സിക്കുട്ടിയമ്മ.

First published: November 2, 2019, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading