• HOME
  • »
  • NEWS
  • »
  • kerala
  • »
  • സി.എ.ജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരും: മന്ത്രി എം.എം മണി

സി.എ.ജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരും: മന്ത്രി എം.എം മണി

'വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. ബാക്കി അപ്പോള്‍ പറയാം.'

വൈദ്യുതി മന്ത്രി എം.എം.മണി

വൈദ്യുതി മന്ത്രി എം.എം.മണി

  • Share this:
കോഴിക്കോട്: സി എ ജി യുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന്  മന്ത്രി എം.എം മണി. അതൊരു ഉണ്ടയില്ലാ വെടിയാണ്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. ബാക്കി അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയുടെ വൈദ്യുത അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇത്തവണയും ഉണ്ടാവില്ല. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇപ്പോഴില്ല. പക്ഷെ ഇപ്പോള്‍ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി വരുന്നവ പലയിടങ്ങളില്‍ നിന്നും വിവിധ കരാറിലൂടെയും മറ്റും വാങ്ങിക്കുന്നതാണ്. സൗരോര്‍ജത്തിലൂടെയും മറ്റും കൂടുതല്‍ വൈദ്യുതി നമ്മള്‍ തന്നെ ഇനിയും ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വരും നാളില്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Also read 'ഗാലക്‌സോണുമായി ഭരണപക്ഷത്തെ ഉന്നത നേതാക്കളുടെ മക്കൾക്ക് ബന്ധം'; ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി
Published by:Aneesh Anirudhan
First published: