'ഇടുക്കി ഡി.സി.സി പ്രസിഡന്റിന് സുബോധമില്ല'; കള്ളവോട്ട് ആരോപണത്തിനെതിരെ മന്ത്രി എം.എം മണി

സി.പി.എം കള്ളവോട്ട് ചെയ്തെന്നു പറഞ്ഞ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ സുബോധമില്ലാതെ സംസാരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

എം.എം മണി

എം.എം മണി

 • News18
 • Last Updated :
 • Share this:
  തൊടുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് ആരോപണത്തിനെതിരെ മന്ത്രി എം.എം മണി. സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുകയാണെന്നും എം.എം മണി പറഞ്ഞു. സി.പി.എം കള്ളവോട്ട് ചെയ്തെന്നു പറഞ്ഞ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ സുബോധമില്ലാതെ സംസാരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

  മന്ത്രി എം എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നായിരുന്നു ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാറിന്റെയും യു.ഡി.എഫിന്റെയും ആരോപണം.

  Also Read ഇടുക്കിയിലും സിപിഎമ്മിന് എതിരെ കള്ളവോട്ട് ആരോപണം

  First published:
  )}