നെഹ്റു അന്തരിച്ച 'സുദിനം'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മന്ത്രി എം എം മണി
നെഹ്റു അന്തരിച്ച 'സുദിനം'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മന്ത്രി എം എം മണി
കടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മണി വിവാദ പരാമര്‍ശം നടത്തിയത്.
എം.എം മണി
Last Updated :
Share this:
ജവഹര്‍ലാല്‍ നെഹ്റുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി എം എം മണി. രാജ്യം ശിശുദിനമായി ആചരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമാണ് മണി വ്യാഴാഴ്ച പറഞ്ഞത്. തന്റെ പരാമര്‍ശത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാപ്പു പറഞ്ഞത്.
കടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മണി വിവാദ പരാമര്‍ശം നടത്തിയത്. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നതില്‍ അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്ക് വഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഈ സമ്മേളനം ആരംഭിക്കുകയാണ് എന്നായിരുന്നു മണിയുടെ പ്രസംഗം.
‘ഞാന്‍ ഇന്നലെ കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.