• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നിരീശ്വരവാദി ആയതിനാൽ ഞാൻ പ്രാർത്ഥിക്കില്ല, മഴ പെയ്യാൻ നിങ്ങളൊരുമിച്ച് പ്രാർത്ഥിക്കണം'- മന്ത്രി എം.എം മണി

"മഴ പെയ്യണം, മഴ പെയ്തില്ലേൽ ഞങ്ങൾ ആപത്തിലാണ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കണം" - മന്ത്രി ആവശ്യപ്പെട്ടു.

news18
Updated: July 16, 2019, 7:56 AM IST
'നിരീശ്വരവാദി ആയതിനാൽ ഞാൻ പ്രാർത്ഥിക്കില്ല, മഴ പെയ്യാൻ നിങ്ങളൊരുമിച്ച് പ്രാർത്ഥിക്കണം'- മന്ത്രി എം.എം മണി
എം.എം മണി
news18
Updated: July 16, 2019, 7:56 AM IST
കൂത്താട്ടുകുളം: സംസ്ഥാനത്ത് മഴ പെയ്യാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പാലക്കുഴ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അത് ഒഴിവാക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം. നിരീശ്വരവാദി ആയതിനാൽ താൻ പ്രാർത്ഥിക്കില്ലെന്നും മന്ത്രി മണി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് നിഗമനം

നിരീശ്വരവാദി ആയതിനാൽ ഞാൻ പ്രാർത്ഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണെന്നും സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ലെന്നും മണി വ്യക്തമാക്കി. "മഴ പെയ്യണം, മഴ പെയ്തില്ലേൽ ഞങ്ങൾ ആപത്തിലാണ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കണം" - മന്ത്രി ആവശ്യപ്പെട്ടു.

അമ്പലത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും ആശ്വാസമാകുമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് മന്ത്രി കെകെ ശൈലജയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

First published: July 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...