HOME /NEWS /Kerala / സർക്കാരിനെ മോശമാക്കുന്നത് പൊലിസെന്ന് മന്ത്രി മണി

സർക്കാരിനെ മോശമാക്കുന്നത് പൊലിസെന്ന് മന്ത്രി മണി

എം.എം മണി

എം.എം മണി

കോൺഗ്രസുകാർ പറഞ്ഞത് കേട്ടപാടെ ഓടിവന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണ് നെടുങ്കണ്ടത്തെ പൊലീസുകാർ ചെയ്തതെന്ന് മന്ത്രി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പീരുമേട്: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി. പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വിവരമില്ലാത്ത ബുദ്ധിശൂന്യരാണ് നെടുങ്കണ്ടത്തെ പൊലീസെന്ന് മന്ത്രി എം.എം മണി. തൊടുപുഴയിൽ സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

    കോൺഗ്രസുകാർ പറഞ്ഞത് കേട്ടപാടെ ഓടിവന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണ് നെടുങ്കണ്ടത്തെ പൊലീസുകാർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്തെ എസ്.ഐയുടെയും പൊലീസുകാരുടെയും പരിധിയല്ലാത്ത പുളിയന്മലയിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആരെങ്കിലും വിളിച്ചുപറഞ്ഞുവെന്ന് കരുതി ഉടൻപോയി പ്രതിയെ കൂട്ടിക്കൊണ്ടുവരാൻ വിവരമുള്ളവർ തയ്യാറാകുമോയെന്നും മന്ത്രി ചോദിച്ചു. പ്രതിയെ പിടിച്ചവർ രാജ് കുമാറിനെ എവിടെയൊക്കെ മർദ്ദിച്ചുവെന്ന് നോക്കുകപോലും ചെയ്യാതെയാണ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

    യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി മണി നെടുങ്കണ്ടം പൊലീസിനും എസ്.ഐയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Custodial Death Case, Minister mm mani, Nedumkandam police, നെടുങ്കണ്ടം കസ്റ്റഡി മരണം, മന്ത്രി എം.എം മണി