'ഇന്നൊരു സുദിനമാണ്, ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്': ശിശുദിനത്തിൽ മന്ത്രി എം.എം മണി

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്.

News18 Malayalam | news18
Updated: November 14, 2019, 10:31 PM IST
'ഇന്നൊരു സുദിനമാണ്, ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്': ശിശുദിനത്തിൽ മന്ത്രി എം.എം  മണി
എം എം മണി
  • News18
  • Last Updated: November 14, 2019, 10:31 PM IST
  • Share this:
കട്ടപ്പന: ശിശുദിനം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മരിച്ച സുദിനമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്.

സഹകരണ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം ശിശുദിനത്തിൽ സംഘടിപ്പിച്ചത് പരാമർശിച്ചായിരുന്നു മണിയുടെ പ്രസംഗം.

"നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കു വഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരെ പോരാടി ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നമ്മൾ ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഞാൻ ഈ അവസരത്തിൽ നിങ്ങളെ ഓർമപ്പെടുത്തുന്നു'
First published: November 14, 2019, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading