നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശാന്തിവനം: മന്ത്രി എം.എം മണിയുമായി സമരസമിതി നാളെ ചര്‍ച്ച നടത്തും

  ശാന്തിവനം: മന്ത്രി എം.എം മണിയുമായി സമരസമിതി നാളെ ചര്‍ച്ച നടത്തും

  പ്രതിഷേധം അവഗണിച്ചും ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് മുന്നോട്ടുപോകുന്നത്

  പ്രതിഷേധവുമായി ശാന്തിവനം സമര സമിതി

  പ്രതിഷേധവുമായി ശാന്തിവനം സമര സമിതി

  • Share this:
   കൊച്ചി: പറവൂരിലെ സ്വകാര്യവനമായ ശാന്തിവനത്തിലെ KSEB ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുമായി സമരസമിതി നാളെ ചര്‍ച്ച നടത്തും. അലൈന്‍മെന്റ് മാറ്റണമെന്ന മുറവിളികള്‍ ഉയരുന്നതിനിടെ ടവര്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ് .

   വെള്ളിയാഴ്ച രാവിലെ ഏഴുമണിയ്ക്ക് കൂടിക്കാഴ്ച നടത്താമെന്നാണ് മന്ത്രി എം എം മണി സമരസമിതി നേതാക്കളെ അറിയിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

   VIRAL POST: പാകിസ്ഥാൻ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്

   ഇതിനിടെ ടവര്‍ നിര്‍മ്മാണം നിര്‍ത്തിയവയ്ക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അവഗണിച്ചും ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് മുന്നോട്ടുപോകുന്നത്. അടിത്തറ നാളെ വാർക്കും. ടവറിന്റെ കാലുകള്‍ ഉറപ്പിയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
   First published:
   )}