HOME » NEWS » Kerala » MINISTER MM MANIS STAND IN SANTHIVANAM ISSUE

കൊച്ചിയിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്ന് മന്ത്രി എം എം മണി

നിലവിലുള്ള അലൈൻമെന്റ് തുടരുമെന്നും മന്ത്രി

news18
Updated: May 5, 2019, 11:11 PM IST
കൊച്ചിയിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്ന് മന്ത്രി എം എം മണി
എം.എം മണി
  • News18
  • Last Updated: May 5, 2019, 11:11 PM IST
  • Share this:
കൊച്ചി: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പദ്ധതി നടത്തിപ്പിൽ വിട്ടുവീഴ്ചയില്ല. ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ല. നിലവിലുള്ള അലൈൻമെന്റ് തുടരും. കോടിക്കണക്കിനു രൂപ ഇതിനോടകം ചെലവഴിച്ച പദ്ധതിയില്‍നിന്നു പിന്മാറാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും സി.പി.ഐയും ഉള്‍പ്പടെയുള്ളവര്‍ ശാന്തിവനം സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്‍മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകള്‍ മീന മേനോന്റെ എറണാകുളം വടക്കന്‍ പറവൂരിലെ രണ്ടേക്കര്‍ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. മന്നത്തുനിന്നു ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെവി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്. മൂന്നു വലിയ സര്‍പ്പക്കാവുകളും മൂന്നു കുളങ്ങളും ഒരു കുടുംബ ക്ഷേത്രാരാധനാസ്ഥലവും ഉള്ള ഈ ജൈവവൈവിധ്യ കലവറയാണു ശാന്തിവനം. ഒറ്റമരം മുറിക്കില്ല എന്നു പറഞ്ഞ് പണി തുടങ്ങിയ കെ.എസ്.ഇ.ബി പിന്നീട് 48 മരങ്ങള്‍ മുറിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്.

First published: May 5, 2019, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading