നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയ്ക്കായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയസ്

  കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയ്ക്കായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയസ്

  ടൂറിസം രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് പലിശരഹിത, ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.

  മുഹമ്മദ് റിയാസ്

  മുഹമ്മദ് റിയാസ്

  • Share this:
   തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയ്ക്കായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് പലിശരഹിത, ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.

   ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി - ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ - റസ്റ്റോറെന്റ് ജീവനക്കാര്‍, റസ്റ്റോറെന്റുകള്‍, ആയുര്‍വ്വേദ സെന്ററുകള്‍ , ഗൃഹസ്ഥലി, ഹോം സ്റ്റേ, സര്‍വ്വീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗ്രീന്‍ പാര്‍ക്ക്, സാഹസിക ടൂറിസം സംരഭങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍, കലാകാരന്മാര്‍, കരകൗശല വിദഗ്ധര്‍, ആയോധന കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കുന്നത്.

   വിനോദ സഞ്ചാര വകുപ്പ് അംഗീകാരം/അക്രഡിറ്റേഷന്‍ നല്‍കി വരുന്ന ആയുര്‍വേദ സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍, സര്‍വ്വീസ്ഡ് വില്ലകള്‍, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാര്‍ക്ക്, അഡ്വഞ്ചര്‍ ടൂറിസം, ഗ്രീന്‍ഫാം, ടൂര്‍ ഓപ്പറേറ്റര്‍ അക്രഡിറ്റേഷന്‍ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.

   Also Read-Covid 19 | സംസ്ഥാനത്ത് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു; സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കാന്‍ നിര്‍ദേശം

   കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ടൂറിസം മേഖലയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെ യോഗം ഓണ്‍ലൈനായി യോഗം നടത്തിയിരുന്നു. കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 24 ഓളം സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്.

   പ്രതിസന്ധികളെ തരണം ചെയ്യാനുതകുന്ന ഒട്ടേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കേണ്ടവയില്‍ അടിയന്തിര നടപടി സ്വീകരിക്കാനാണ് ആലോചിക്കുമെന്നും സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

   Also Read-നിയമസഭാ കൈയാങ്കളി കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം; രമേശ് ചെന്നിത്തല

   വാക്‌സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഘട്ടം ഘട്ടമായി ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published: