ടാര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ റോഡിന് നടുവില്‍ 'വൈദ്യുതി പോസ്റ്റ്'; ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ടാര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ റോഡിന് നടുവില്‍ 'വൈദ്യുതി പോസ്റ്റ്'; ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
റോഡിലേക്ക് കയറി നില്‍ക്കുന്ന 21 പോസ്റ്റുകള്‍ മാറ്റാന്‍ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പോസ്റ്റുകള്‍ മാറ്റാതെ റോഡ് ടാര്‍ ചെയ്യുകയായിരുന്നു.
തൃശൂര്‍: റോഡിന് നടുവിലുള്ള വൈദ്യുതി പോസ്റ്റ്(Electric Post) കാണാതെ റോഡ് ടാറിങ് നടത്തിയ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്(Minister Mohammad Riyas). രണ്ടു ആഴ്ചയ്ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡിന്റെ നടുക്കാണ് വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റിയത്. തമ്പുരാന്‍പടി-കണ്ടുബസാര്‍ റോഡില്‍ പുന്നയൂര്‍ പഞ്ചായത്തിലെ ഏരിമ്മല്‍ ക്ഷേത്രത്തിന് സമീപമാണ് റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് നിന്നത്.
എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റില്‍ ഇല്ലെന്നായിരുന്നു നിര്‍മാണം നടത്തുന്ന നാഷണല്‍ ഹൈവേ അതോറിറ്റി വിഭാഗത്തിന്റെ വാദം.
റോഡിലേക്ക് കയറി നില്‍ക്കുന്ന 21 പോസ്റ്റുകള്‍ മാറ്റാന്‍ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പോസ്റ്റുകള്‍ മാറ്റാതെ റോഡ് ടാര്‍ ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവര്‍ത്തകനാണ് മന്ത്രിയെ പരാതിയുമായി സമീപിച്ചത്. പ്രദേശത്ത് റോഡിലേക്ക് കയറി നില്‍ക്കുന്ന 20 പോസ്റ്റുകള്‍ അടുത്ത ദിവസം മാറ്റും.
Muhammad Riyas| മിന്നൽ സന്ദർശനത്തിനിടെ കണ്ടത് വൃത്തിഹീനമായ റസ്റ്റ് ഹൗസ്; മാനേജരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശം
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ (PWD Rest House) മന്ത്രി മുഹമ്മദ് റിയാസിന്‍റെ (Muhammad Riyas) മിന്നൽ സന്ദർശനം. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് മന്ത്രി എത്തിയത്. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന് മന്ത്രി ജീവനക്കാരോട് ക്ഷുഭിതനായി.
ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ അത് നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണം. സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസ് വൃത്തിയാക്കിയിടാത്തതിന് മാനേജർ വിപിനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
നാളെ മുതൽ സംസ്ഥാനത്തെ റസ്‌റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരം തൈക്കാടുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വൃത്തിഹീനമായ ചുറ്റുപാട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.