• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tourism | സംസ്ഥാനത്ത് വിവാഹ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Tourism | സംസ്ഥാനത്ത് വിവാഹ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വിവാഹത്തിനായി ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതിനാൽ വിവാഹ വിനോദ സഞ്ചാരത്തിന്‌ സാധ്യതയുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

  • Share this:
    തിരുവനന്തപുരം:  സംസ്ഥാനത്ത് വിവാഹ വിനോദ സഞ്ചാരം(Wedding Tourism) പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .(P. A. Mohammed Riyas) വിവാഹത്തിനായി ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതിനാൽ വിവാഹ വിനോദ സഞ്ചാരത്തിന്‌ സാധ്യതയുണ്ടെന്നും ഇതിനുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

    ഹെലി ടൂറിസത്തിന്റെ സാധ്യതയും പഠിക്കും. കോവിഡിൽ പ്രതിസന്ധിയിലായ ഹോം സ്റ്റേ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ് പദ്ധതിക്ക് രൂപം നൽകുമെന്നും. ഇത്തവണ സഞ്ചാരികളിൽ വർധന പ്രതീക്ഷിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത്‌ തടയാൻ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളെ നിയോഗിക്കും. മലയോര വിനോദ കേന്ദ്രങ്ങളിലേക്ക് മോട്ടോർ ബൈക്ക് സവാരി പ്രോത്സാഹിപ്പിക്കും. കോവളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ്‌ പറഞ്ഞു.

     Also Read- 'മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാൾ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ MP

    ഉദ്യോഗസ്ഥരില്‍ പദ്ധതികള്‍ക്ക് വഴിമുടക്കുന്നവരും വഴി തുറന്നുവിടുന്നവരും ഉണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു . വഴി തുറക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. വഴി മുടക്കുന്നവരെ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.

    അതേസമയം, 1921 തിരൂരില്‍ നടന്നത് വാഗൺ ദുരന്തമെന്ന തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്റെ പരാമർശം മന്ത്രി മുഹമ്മദ് റിയാസ് തിരുത്തി . ‘വാഗൺ ദുരന്തമല്ല, ബോധപൂർവം നടത്തിയ കൂട്ടക്കൊലയാണെന്ന് മന്ത്രി പറഞ്ഞു. തിരൂരിൽ സ്മാരകം നിർമിക്കുന്നതു സംബന്ധിച്ച ചോദ്യത്തിലാണ് ‘വാഗൺ ട്രാജഡി’ പരാമർശമുയർന്നത്‌. സ്മാരകം പരിഗണനയിലുണ്ടെന്നും മന്ത്രി മറുപടി നല്‍കി.

    Also Read- 'പി ജയരാജനെ ലോകസമാധാന സമ്മേളന സമിതി ചെയര്‍മാനാക്കണം'; പരിഹാസവുമായി റോജി എം ജോണ്‍

    പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കെട്ടിടം നിർമിച്ചശേഷം ഇലക്ട്രിഫിക്കേഷന് ടെൻഡർ നൽകുന്ന രീതി അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടം നിർമിച്ച ശേഷമാണ്‌ ടെൻഡർ നൽകുന്നത്. ഇത് കെട്ടിടം തുറന്ന് നൽകുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.

    സ്വകാര്യ ബസ് ചാര്‍ജ് വര്‍ധന; പണിമുടക്കിന് നോട്ടീസ് നല്‍കി ബസ് ഉടമകള്‍


    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് (Bus Fare) വര്‍ധന ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഉറച്ച്  ബസ് ഉടമകള്‍. ഇതിന്‍റെ മുന്നോടിയായി പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്

    ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

    മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
    Published by:Arun krishna
    First published: