നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമല റോഡുകള്‍ വിലയിരുത്താന്‍ ഉന്നതതല സംഘത്തെ നിയോഗിച്ച് മന്ത്രി മുഹമ്മദ് റിയാസ്

  Sabarimala | ശബരിമല റോഡുകള്‍ വിലയിരുത്താന്‍ ഉന്നതതല സംഘത്തെ നിയോഗിച്ച് മന്ത്രി മുഹമ്മദ് റിയാസ്

  ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നവംബര്‍ ഏഴിന് പത്തനംതിട്ടയില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചോരും

  • Share this:
   തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള റോഡുകള്‍ക്ക് (Sabarimala Roads) സംഭവിച്ച പ്രശ്‌നങ്ങള്‍ പിരിശോധിക്കാന്‍ ഉന്നത സംഘത്തെ നിയോഗിച്ച്
   പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (Minister Muhammed Riyas).

   മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗത്തിലാണ് തീരുമാനം. റോഡുകളുടെ പുരോഗതി സംഘം പരുശോധിക്കും.മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ സംഘത്തിലുണ്ട്.പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ സംഘം നേരിട്ട് വിലയിരുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

   റോഡുകളുടെ സ്ഥിതി ഗതികള്‍ പരിശോധിച്ച് സംഘം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നവംബര്‍ ഏഴിന് പത്തനംതിട്ടയില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചോരും,

   അതേ സമയം സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയെയും(Sabarimala) പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്നുമുള്ള പൊലീസിന്റെ ആവശ്യപ്പെട്ടിരുന്നു.

   ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്.

   കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

   Also Read-Joju George| ജോജു ജോര്‍ജ്- കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്; മധ്യസ്ഥരായി വി ഡി സതീശനും ഹൈബി ഈഡനും

   Joju George| ജോജു ജോര്‍ജ്- കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്; മധ്യസ്ഥരായി വി ഡി സതീശനും ഹൈബി ഈഡനും

   ഇന്ധന വിലവർദ്ധനവിൽ (Fuel Price Hike) പ്രതിഷേധിച്ച് കോൺഗ്രസ് (Congress) നടത്തിയ സമരത്തിനിടയിലാണ് സിനിമാതാരം ജോജു ജോർജുമായി (Joju George) സംഘർഷം ഉണ്ടായത്. സംഭവം വലിയ വിവാദമായതിന് ഇടയാക്കിയതിന് പിന്നാലെയാണ് പ്രശ്ന പരിഹാരത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു.

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ഹൈബി  ഈഡൻ്റെയും നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചർച്ച. ജോജുവിൻ്റെ സുഹൃത്തുകൾ വഴിയാണ് അദ്യഘട്ട ചർച്ച നടന്നത്. ക്ഷമിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും ഇരു ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

   കോൺഗ്രസ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ജനങ്ങൾക്കുവേണ്ടിയാണ് സമരം സംഘടിപ്പിച്ചത്. രാജ്യത്ത് ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് ഡീസലിൻ്റെയും പെട്രോളിൻ്റെയും വില കുറയ്ക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും ഷിയാസ് പറഞ്ഞു.അതേ സമയം പൊലീസ് കേസിനെ നിയമപരമായി നേരിടുവാനാണ് കോൺഗ്രസ് തീരുമാനം.

   Also Read- Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

   പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയെ ഉള്‍പ്പെടെ നടന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.  ജോജു മദ്യപിച്ചിരുന്നെന്നും സമരം മനഃപൂര്‍വം അലങ്കോലപ്പെടുത്താനാണ് നടന്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ജോജുവിനെ മരട് സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ട്‌പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു പരിശോധന ഫലം.

   മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
   ഇതിന് പിന്നാലെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചത്.

   “ഇത് ഗുണ്ടായിസമാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാൻ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാൻ പറ്റുമോ” എന്ന് രോഷാകുലനായി ജോജു കോൺഗ്രസ് പ്രവർത്തകരോട് ചോദിച്ചു. ഇതോടെ ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായി. ജോജുവിനെ അനുകൂലിച്ച് മറ്റു ചിലരും എത്തിയിരുന്നു. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. ഒടുവിൽ പോലീസെത്തിയാണ് ജോജുവിന് സുരക്ഷാ ഉറപ്പാക്കിയത്. ഇത്രയും ആളുകള്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കിടക്കുകയാണെന്നും ഇതൊരു ഷോയ്ക്ക് വേണ്ടിയല്ലെന്നുമായിരുന്നു വാഹനത്തില്‍ നിന്നും ഇറങ്ങി നടന്നുകൊണ്ട് ജോജു പറഞ്ഞത്. നിങ്ങള്‍ എന്റെ പിറകെ നടന്ന് വീഡിയോ എടുക്കരുതെന്നും അവിടെ സമരം ചെയ്യുന്നവരോട് ഇതിനെ കുറിച്ച് പോയി ചോദിക്കണമെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

   Also Read- Monson Mavunkal Pocso Case| പരാതിക്കാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവം: ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തു

   രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചിരുന്നു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നുമായിരുന്നു ജോജുവിൻ്റെ നിലപാട്. ഇതിനെ പിന്നാലെയാണ് വാഹനം അടിച്ച് തകർത്തത്.
   Published by:Jayashankar AV
   First published:
   )}