നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല': മന്ത്രി മുഹമ്മദ് റിയാസ്

  'കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല': മന്ത്രി മുഹമ്മദ് റിയാസ്

  നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടണെന്നും അത് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  മന്ത്രി പി എ മുഹമ്മദ് റിയാസ്

  • Share this:
   കോഴിക്കോട്: കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhmmad Riyas). എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടണെന്നും അത് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എംഎല്‍എമാര്‍ മറ്റു മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്ന് മന്ത്രി പറഞ്ഞു.

   അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

   Also Read-ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

   കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുള്ള കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

   Also Read-Idukki Dam | ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശം; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

   തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവര്‍ക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാര്‍ ഉണ്ടാക്കുന്നു. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെന്നും സമയബന്ധിതമായി പണികള്‍ തീര്‍ക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}