നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂര്‍ അഞ്ചരക്കണ്ടിപ്പുഴയില്‍; ഭാര്യാസമേതനായി വാട്ടര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍

  ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂര്‍ അഞ്ചരക്കണ്ടിപ്പുഴയില്‍; ഭാര്യാസമേതനായി വാട്ടര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍

  പുഴയിലൂടെയുള്ള റാഫ്റ്റിംഗും കയാക്കിംഗും ജല ടൂറിസത്തിന്റെ അനന്ത സാധ്യകളാണെന്ന് മന്ത്രി പറയുന്നു.

  Image Facebook

  Image Facebook

  • Share this:
   കണ്ണൂര്‍: വാട്ടര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അഞ്ചരക്കണ്ടിപ്പുഴയില്‍. ഭാര്യ വീണയോടൊപ്പമായിരുന്നു മന്ത്രിയുടെ അഞ്ചരക്കണ്ടിപ്പുഴയിലൂടെയുള്ള യാത്ര. ഭാര്യ വീണയോടൊപ്പം നടത്തിയ യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെന്ന് മന്ത്രി. പുഴയിലൂടെയുള്ള റാഫ്റ്റിംഗും കയാക്കിംഗും ജല ടൂറിസത്തിന്റെ അനന്ത സാധ്യകളാണെന്ന് മന്ത്രി പറയുന്നു.

   കുടുംബ സമേതം ആസ്വാദിക്കാന്‍ പറ്റിയ വിനോദങ്ങളിലെന്നാണ് വാട്ടര്‍ ടൂറിസം. ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി ജല- സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മന്ത്രി പറയുന്നു. കേരളത്തിലെ നദികളെ കോര്‍ത്തിണക്കി സാഹസിക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

   കടമക്കുടി കൂടുതല്‍ സുന്ദരമാകും; സമഗ്ര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

   കടമക്കുടി ദ്വീപുസമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കടമക്കുടി ദ്വീപുസമൂഹത്തിന്റെ സവിശേഷ പരിസ്ഥിതി നിലനിര്‍ത്തിക്കൊണ്ട് തീരെ ചെലവുകുറഞ്ഞ ഐലന്‍ഡ് ലിവിംഗ് മ്യൂസിയം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സുന്ദരമായ ദ്വീപുകളുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും സ്വാഭാവിക ജീവിത മ്യൂസിയമാക്കി അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം ഒരുകോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി മൂന്നുഘട്ടങ്ങളിലായി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.

   നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പദ്ധതി ഒരുപോലെ നേട്ടമാകും. ദ്വീപുകളിലെ പൊക്കാളി അരി, ചെമ്മീന്‍, മത്സ്യം, താറാവ് തുടങ്ങി തനത് വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായി മ്യൂസിയം പദ്ധതി മാറും. പൊക്കാളി പാടങ്ങളും ചെമ്മീന്‍ - മത്സ്യ കെട്ടുകളും സ്വാഭാവികതയോടെ മ്യൂസിയത്തിന്റെ ഭാഗമാകും.

   വിദേശത്തു നിന്നുള്‍പ്പെടെ എത്തുന്ന ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നതിനും സൂര്യോദയവും സൂര്യാസ്തമയവും കാണുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടാകും. വിനോദ സഞ്ചാരികള്‍ക്ക് മീന്‍ പിടിക്കുന്നതിനും പച്ചമീന്‍ വാങ്ങുന്നതിനും സൗകര്യം, വള്ളത്തിലൊരുക്കിയ ഫ്ളോട്ടിങ് റെസ്റ്റോറന്റ്, ജല യാത്ര നടത്താന്‍ ബോട്ട് പോയിന്റ്, ദ്വീപുകളിലെ കുട്ടികളുടെ കലാസൃഷ്ടികള്‍ക്ക് ഉള്‍പ്പെടെ ഗാലറികള്‍, ഹോംസ്റ്റേ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

   സമഗ്ര ടൂറിസം പദ്ധതി ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഗസ്റ്റ് 14 ന് പ്രഖ്യാപിച്ചു.
   Published by:Jayesh Krishnan
   First published: