തിരുവനന്തപുരം: പി സി ജോർജിന്റെ (PC George) വിവാദ പ്രസ്താവന ബോധപൂർവം നടത്തിയതാണെന്നും മത സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ രാജ്യത്ത് സംഘപരിവാർ ശ്രമം നടത്തുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് (mohammed riyas). പി സി ജോർജിന്റേത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. സംഘ പരിവാർ രാജ്യമാകെ സ്പർധ വളർത്താൻ ശ്രമിക്കുന്നു. സാമുദായിക സഹിഷ്ണുതയുടെ അന്തരീക്ഷം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാർ എംൽഎയുടെ പ്രതികരണം.
ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് ഞാൻ. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ പി സി ജോർജ്ജ് നയം വ്യക്തമാക്കി.
താനൊരിക്കലും മതസൗഹാർദ്ദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്ലീം വിഭാഗത്തിൽ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റല്ലെന്ന് പറയാൻ പറ്റുമോ. ഇത് ഭീകരവാദമാണ് തെറ്റാണ് എന്നതിൽ ഉറച്ച് നിൽക്കുന്നു. എന്റെ അറിവനുസരിച്ചാണ് സംസാരിച്ചത്. വയനാടുകാരനായ ഇപ്പോൾ കോഴിക്കോട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ കാര്യങ്ങളാണ് അന്ന് പറഞ്ഞത്. വായിച്ച ഒരു ലേഖനത്തിലും ഇതേ കാര്യമുണ്ടായിരുന്നു- പി സി ജോർജ് പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.