കോവളം: കഴിഞ്ഞ ദിവസം മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന് സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില് നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്.
ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റീഫന്‍ ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് കൈവശമില്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല.
വീണ്ടും പോലീസുകാര്‍ ബില്ല് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ നിന്ന് രണ്ടു കുപ്പിയെടുക്കുകയും അതിലുണ്ടായിരുന്ന മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കുകയും ചെയ്തു. അതിന് ശേഷം മൂന്നാമെത്ത കുപ്പി ബാഗില്‍ ത്തന്നെ വച്ചു.
പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോള്‍ തനിക്കുണ്ടായ മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്.
ഈ സംഭവത്തില്‍ സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ലെന്നും ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെയെന്നുമാണ് മന്ത്രി മൂഹമ്മദ് റിയാസ് പറഞ്ഞത്.
പോലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണെന്നും അന്വേഷണത്തിലൂടെ അവര്‍ അത് നടത്തട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത് എന്നും റിയാസ് പറഞ്ഞു.
Also Read - ഒരു ഗ്യാപ്പ് കിട്ടിയാൽ ഇടിയൻ പൊലീസാകുമോ കേരള പൊലീസ്?
വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് വരികയാണ്. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്ന സമയത്ത് ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പൈടണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kovalam, P A Mohammed Riyas